2025 ലെ ഏഷ്യാ കപ്പിന് മുന്നോടിയായി ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നൽകി പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ ഹാരിസ് റൗഫ്. പാകിസ്ഥാൻ ഇന്ത്യക്കെതിരായ രണ്ട് മത്സരങ്ങളും വിജയിക്കുമെന്ന് താരം പറഞ്ഞു. ഇന്ത്യയും പാകിസ്ഥാനും ഗ്രൂപ്പ് എയിലാണ് ഉള്ളത്, സെപ്റ്റംബർ 14 ന് ദുബായിൽ ഇരുടീമുകളും ഏറ്റുമുട്ടുന്ന ആദ്യ മത്സരം നടക്കും. രണ്ട് ബദ്ധവൈരികളും സൂപ്പർ 4 ഘട്ടത്തിലേക്ക് കടന്ന് മുന്നേറിയാൽ വീണ്ടും ഇരുടീമുകളും നേർക്കുനേർ വരും.
പാകിസ്ഥാനെതിരായ പോരിൽ നിലവിലെ സാഹചര്യത്തിൽ ഇന്ത്യക്ക് തന്നെയാണ് സാധ്യത എങ്കിലും ടൂർണമെന്റ് ജയിക്കാൻ പാകിസ്ഥാന് കൂടുതൽ സാധ്യതയുണ്ടെന്ന് റൗഫ് പറഞ്ഞു. ഏഷ്യാ കപ്പിലെ ഇന്ത്യ vs പാകിസ്ഥാൻ മത്സരത്തെക്കുറിച്ച് ഒരു ആരാധകൻ റൗഫിനോട് ചോദിച്ചു, അദ്ദേഹം പറഞ്ഞു: ” രണ്ട് മത്സരത്തിലും നമ്മൾ തന്നെ ജയിക്കും”
ഒരു ക്രിക്കറ്റ് മത്സരത്തിന്റെ ഫലം പ്രവചിക്കുക അസാധ്യമാണെങ്കിലും, സ്ഥിരതയ്ക്കായി പാടുപെടുന്ന പാകിസ്ഥാനെതിരെ ഇന്ത്യ ആധിപത്യം പുലർത്തും എന്നാണ് കരുതപ്പെടുന്നത്. സമീപകാലത്ത് പാകിസ്ഥാനെതിരെയുള്ള എല്ലാ പോരാട്ടങ്ങളിലും ഇന്ത്യക്ക് തന്നെ ആയിരുന്നു ആധിപത്യം . പഹൽഗാം ആക്രമണത്തിനും ഓപ്പറേഷൻ സിന്ദൂരിനും ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശമാണ്.
സൂര്യകുമാർ യാദവ് നായകനാക്കുന്ന ടീം രോഹിത്, കോഹ്‌ലി തുടങ്ങിയ പ്രമുഖർ ഇല്ലാതെ എങ്ങനെ ഒരു പ്രധാന ടൂർണമെന്റ് കളിക്കും എന്നും ഏവരും ഉറ്റുനോക്കും.
Discussion about this post