ഇന്ത്യൻ പ്രീമിയർ ലീഗിലേക്ക് (ഐപിഎൽ) മറ്റൊരു റോളിലൂടെ താൻ തിരിച്ചെത്തുമെന്ന് മുൻ ദക്ഷിണാഫ്രിക്കൻ ബാറ്റിംഗ് ഐക്കൺ എബി ഡിവില്ലിയേഴ്‌സ് സൂചന നൽകി. ഭാവിയിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ (ആർസിബി) പരിശീലകനോ മെന്ററോ ആകാനുള്ള ആഗ്രഹം അദ്ദേഹം പ്രകടിപ്പിച്ചു. ഐപിഎൽ കരിയറിന്റെ ഭൂരിഭാഗവും ആർസിബിയിലാണ് ഡിവില്ലിയേഴ്‌സ് ചെലവഴിച്ചത്. 2008 ൽ ഡൽഹി ഡെയർഡെവിൾസുമായി (ഇപ്പോൾ ഡൽഹി ക്യാപിറ്റൽസ്) ഐപിഎൽ കരിയർ ആരംഭിച്ച വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ 2011 ൽ ആർസിബിയിൽ ചേർന്നതിന് ശേഷം പിന്നെ വിരമിക്കുന്നത് വരെ ആർസിബിയുടെ ഭാഗമായിട്ടാണ് കളിച്ചത്.
2021 ൽ എല്ലാത്തരം ക്രിക്കറ്റുകളിൽ നിന്നും വിരമിച്ച ദക്ഷിണാഫ്രിക്കൻ ഇതിഹാസം, ലീഗിനോടുള്ള മുഴുവൻ സമയ പ്രൊഫഷണൽ പ്രതിബദ്ധത തനിക്ക് ഇപ്പോൾ പറ്റില്ലെന്ന് പറഞ്ഞു. എന്നിരുന്നാലും, ആർസിബിയുമായുള്ള ബന്ധം നല്ല രീതിയിൽ തന്നെ തുടരുന്നു. ഭാവിയിൽ തനിക്ക് ഒരു റോൾ ഉണ്ടെന്ന് ടീമിന് തോന്നിയാൽ താൻ തീർച്ചയായിട്ടും റെഡിയായി വരുമെന്നും അദ്ദേഹം പറഞ്ഞു.
“ഭാവിയിൽ വ്യത്യസ്തമായ ഒരു റോളിൽ ഞാൻ വീണ്ടും ഐപിഎല്ലിൽ ഉൾപ്പെട്ടേക്കാം, പക്ഷേ പ്രൊഫഷണൽ ക്രിക്കറ്റർ എന്ന നിലയിൽ ഒരു മുഴുവൻ സീസണിലേക്ക് പ്രതിജ്ഞാബദ്ധനാകുന്നത് ബുദ്ധിമുട്ടാണ്, ആ ദിവസങ്ങൾ അവസാനിച്ചുവെന്ന് ഞാൻ വിശ്വസിക്കുന്നു. എന്നിരുന്നാലും, . എന്റെ ഹൃദയം ആർസിബിയോടൊപ്പമാണ്, എല്ലായ്പ്പോഴും അങ്ങനെയായിരിക്കും. അതിനാൽ, എനിക്ക് ഒരു റോളുണ്ടെന്ന് ഫ്രാഞ്ചൈസി കരുതുന്നുവെങ്കിൽ (ഒരു പരിശീലകനോ ഉപദേഷ്ടാവോ എന്ന നിലയിൽ) ഞാനെത്തും” ഡിവില്ലിയേഴ്‌സ് പറഞ്ഞു.
ടീമിനായി കളിച്ച 157 മത്സരങ്ങളിൽ നിന്ന് 4,522 റൺസ് എബി നേടി. ശരാശരി 41.10 ഉം 158.33 എന്ന മികച്ച സ്ട്രൈക്ക് റേറ്റും കാണുമ്പോൾ തന്നെ മനസിലാകുമല്ലോ റേഞ്ച്. റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനായി രണ്ട് സെഞ്ച്വറികളും 37 അർദ്ധസെഞ്ച്വറികളും അദ്ദേഹം നേടി.
Discussion about this post