കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രധാനമന്ത്രി മോദിയെ വിളിച്ചത് 4 തവണയെന്ന് റിപ്പോർട്ട്. ഈ നാല് തവണയും കോൾ അവഗണിച്ച മോദി, ട്രംപിനോട് ഒരുവിധത്തിലും സംസാരിക്കാനും തയ്യാറായില്ല.
ട്രംപ് പ്രഖ്യാപിച്ച പുതിയ തീരുവ നാളെ രാവിലെ മുതൽ നിലവിൽ വരികയാണ്.വ്യാപാര തർക്കം രൂക്ഷമായിരിക്കെയാണ് ട്രംപിന്റെ കോളുകൾ മോദി നിരസിച്ചത്. റഷ്യയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് എണ്ണ വാങ്ങുന്നുവെന്ന് ആരോപിച്ചാണ് ഇന്ത്യയ്ക്ക് മേൽ 50 ശതമാനം താരിഫ് ചുമത്തിയതും ഇതിന് പിന്നാലെ മോദി-ട്രംപ് സൗഹൃദത്തിൽ ഉലച്ചിൽ വരുന്നതും.
ജൂൺ 17 നാണ് അവസാനമായി മോദിയും ട്രംപും ഫോണിൽ സംസാരിച്ചത്. അതിന് ശേഷം ഇരുനേതാക്കളും തമ്മിൽ യാതൊരു ആശയവിനിമയവും നടന്നിട്ടില്ലെന്നാണ് സൂചന.










Discussion about this post