ഇന്ത്യൻ കളിക്കാരുടെ ഫിറ്റ്നസ് നിലവാരം മെച്ചപ്പെടുത്തുന്നതിനായി ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) ബ്രോങ്കോ ടെസ്റ്റ് അവതരിപ്പിച്ചതിൽ ദക്ഷിണാഫ്രിക്കൻ മുൻ ക്യാപ്റ്റൻ എബി ഡിവില്ലിയേഴ്‌സ് ആശങ്ക പ്രകടിപ്പിച്ചു. ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് യോ-യോ ടെസ്റ്റ് നിർത്തലാക്കിതിന് ശേഷം അവതരിപ്പിച്ച പുതിയ രീതിയാണ് ബ്രോങ്കോ ടെസ്റ്റ് 20 മീറ്റർ, 40 മീറ്റർ, 60 മീറ്റർ ഓട്ടം ഉൾപ്പെട്ടിരുന്നു.
ലളിതമായി പറഞ്ഞാൽ ബ്രോങ്കോ ടെസ്റ്റ് ഒരു പരിശീലന വ്യായാമമാണ്, അതിൽ ഒരു കളിക്കാരൻ 20 മീറ്റർ ഓട്ടം നടത്തണം. തുടർന്ന് 40 മീറ്റർ ഓട്ടവും 60 മീറ്റർ ഓട്ടവും കൂടി നടത്തണം. ഇത് ഒരു സെറ്റ് ആണ്. ഒരു കളിക്കാരൻ അത്തരം അഞ്ച് സെറ്റുകൾ ചെയ്യേണ്ടതുണ്ട് എന്നത് ആണ് ശ്രദ്ധിക്കേണ്ടത്. ഇടവേളയില്ലാതെ 1200 മീറ്റർ ഓടണം എന്ന് സാരം. കളിക്കാർ ആറ് മിനിറ്റിനുള്ളിൽ ഈ ടെസ്റ്റ് പൂർത്തിയാക്കുമെന്ന് പറയപ്പെടുന്നു.
തന്റെ അനുഭവം ഓർമ്മിച്ചുകൊണ്ട് ഡിവില്ലിയേഴ്‌സ് ഈ ടെസ്റ്റിന്റെ സ്വഭാവം വെളിപ്പെടുത്തി. തനിക്ക് ഈ രീതിയെക്കുറിച്ച് അറിയില്ലായിരുന്നു എന്നും എന്നാൽ ചെയ്തപ്പോൾ ബുദ്ധിമുട്ട് മനസിലായി എന്നും പറഞ്ഞു.
“എനിക്ക് ആ പദത്തെക്കുറിച്ച് അറിയില്ലായിരുന്നു. ടീമിലെ ആളുകളാണ് എനിക്ക് ഇത് പറഞ്ഞ് തന്നത്. എനിക്ക് 16 വയസ്സുള്ളപ്പോൾ ഞാൻ അത് ചെയ്യാൻ തുടങ്ങി. ദക്ഷിണാഫ്രിക്കയിൽ ഇതിനെ സ്പ്രിന്റ് റിപ്പീറ്റ് എബിലിറ്റി ടെസ്റ്റ് എന്നാണ് വിളിക്കുന്നത്,” എബി ഡിവില്ലിയേഴ്‌സ് പറഞ്ഞു.
“ഇത് നിങ്ങൾക്ക് കളിക്കാരോട് ചെയ്യാൻ കഴിയുന്ന ഏറ്റവും മോശമായ ഒന്നാണ്. ശൈത്യകാലത്ത് സൂപ്പർസ്പോർട്ട് പാർക്കിൽ പോയത് ഞാൻ ഓർക്കുന്നു, നമുക്ക് ഓക്സിജൻ കിട്ടില്ല. സമുദ്രനിരപ്പിൽ നിന്ന് 1500 മീറ്റർ ഉയരത്തിലാണ് ഇവിടം. ഓക്സിജൻ കുറവായതിനാൽ ശ്വാസകോശം കത്തിത്തീരും,” അദ്ദേഹം കൂട്ടിച്ചേർത്തു.
അദ്ദേഹത്തെ കൂടാതെ പരിശീലനത്തിൽ മാറ്റം വരുത്തുന്നത് പരിക്കുകൾക്ക് കാരണമാകുമെന്ന് മുൻ ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിനും ടെസ്റ്റിനെതിരെ സംസാരിച്ചു.
Discussion about this post