രോഹിത് ശർമ്മ ഇപ്പോൾ കളിക്കളത്തിൽ സജീവമായ ഒരു മുഖമല്ല. ഇന്ത്യയ്ക്കുവേണ്ടിയുള്ള അദ്ദേഹത്തിന്റെ അവസാന മത്സരം 2025 ലെ ഐസിസി ചാമ്പ്യൻസ് ട്രോഫിയിലായിരുന്നു. ടി20യിൽ നിന്നും ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ച അദ്ദേഹം ഏകദിന മാത്രമാണ് സജീവമായിരിക്കുന്നത്. ഒക്ടോബറിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയിലാകും അദ്ദേഹത്തെ ഇനി നമുക്ക് കാണാൻ ആകുക. അടുത്തിടെ അദ്ദേഹം ഒരു പ്രമോഷണൽ പരിപാടിയിൽ രോഹിത്ത് പറഞ്ഞ ഒരു മറുപടി ഇപ്പോൾ ശ്രദ്ധേയമാകുകയാണ്. സിക്‌സറുകൾ അടിക്കാൻ ഇഷ്ടപ്പെടുന്ന ബൗളറുടെ പേര് പറയാൻ ഹോസ്റ്റ് ആവശ്യപ്പെട്ടപ്പോൾ, ഏത് ബോളർ എന്ന് ഇല്ലെന്നും ആരെ കിട്ടിയാലും സിക്സ് അടിക്കും എന്നാണ് രോഹിത് പറഞ്ഞത്.
“എല്ലാവരെയും സിക്സറുകൾ അടിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാൻ ഏതെങ്കിലും ബൗളർക്കെതിരെ ബാറ്റ് ചെയ്യുമ്പോഴെല്ലാം റൺസ് നേടുക എന്നതാണ് എന്റെ ലക്ഷ്യം. എന്റെ ലക്ഷ്യത്തിൽ ഒരു ബൗളർ എന്നില്ല. ബൗളർമാർ ബാറ്റ്സ്മാന്മാരെ പുറത്താക്കാൻ ആഗ്രഹിക്കുന്നു. ബൗളർമാർക്ക് താളം കണ്ടെത്താൻ അവസരം കിട്ടാതെ അവരെ തകർക്കാൻ ബാറ്റ്‌സ്മാന്മാരും ആഗ്രഹിക്കുന്നു. ഞാനും അങ്ങനെയാണ് ചിന്തിക്കുന്നത്, എനിക്ക് നേരെ ആര് പന്തെറിഞ്ഞാലും, നന്നായി കളിക്കാനും അവരെ സമ്മർദ്ദത്തിലാക്കാനും ഞാൻ ആഗ്രഹിക്കുന്നു, ”അദ്ദേഹം പറഞ്ഞു.
ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ പ്രകടനത്തെ അടിസ്ഥാനമാക്കിയാണ് താരത്തിന്റെ ഈ ഫോർമാറ്റിലെ ഭാവി തീരുമാനിക്കുക വന്നും റിപ്പോർട്ടുകൾ ഉണ്ട്. അടുത്ത ഏകദിന ലോകകപ്പിന് സ്‌ക്വാഡിൽ ഇടം നേടണം എങ്കിൽ മികച്ച പ്രകടനങ്ങൾ ഉണ്ടായില്ലെങ്കിൽ രോഹിത്തിന് സാധിക്കില് എന്ന് പറയാം.
വൈറ്റ്-ബോൾ ക്രിക്കറ്റിലെ അപകടകാരിയായ ബാറ്റ്‌സ്മാൻമാരിൽ ഒരാളാണ് രോഹിത്. 439 മത്സരങ്ങളിൽ നിന്ന് 637 സിക്‌സ് നേടിയിട്ടുള്ള അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും മികച്ച സിക്‌സ് ഹിറ്ററുമാണ്.













Discussion about this post