കാൻസർ മൂർച്ഛിച്ച് യുവതി മരണപ്പെട്ട സംഭവത്തിൽ അക്യുപങ്ചർ ചികിത്സകർക്ക് നേരെ പരാതിയുമായി കുടുംബം. 45കാരിയായ ഹാജിറയാണ് കഴിഞ്ഞ ഞായറാഴ്ച മരിച്ചത്.രോഗവിവരം മറച്ചുവച്ചാണ് സ്ഥാപനം യുവതിയെ ചികിത്സിച്ചതെന്നും കുടുംബം ആരോപിക്കുന്നു. ആറ് മാസമായി ഹാജിറ സ്ഥാപനത്തിൽ ചികിത്സയ്ക്ക് വിധേയമാകുകയായിരുന്നു. തുടർന്ന് രോഗം മൂർച്ഛിച്ചതോടെയാണ് മറ്റൊരു ഡോക്ടറെ സമീപിച്ചത്. അപ്പോഴാണ് കാൻസറാണെന്ന് മനസിലായത്.
ശരീരത്തിൽ പഴുപ്പ് പൊട്ടിയൊലിച്ചപ്പോഴും രോഗം സുഖപ്പെടുകയാണെന്ന് വിശ്വസിപ്പിച്ചു. പിന്നീട് ഇവരെ കോഴിക്കോട് എരഞ്ഞിപ്പാലത്തുള്ള മറ്റൊരു അക്യുപങ്ചർ ചികിത്സാകേന്ദ്രത്തിലേക്ക് വിടുകയായിരുന്നു. പച്ചവെള്ളവും നാല് അത്തിപ്പഴവുമായിരുന്നു ഇവർ നിർദേശിച്ച ഭക്ഷണം. മറ്റൊന്നും കഴിക്കരുതെന്നും പറഞ്ഞു. ഒടുവിൽ ആറുമാസംമുൻപാണ് കാൻസറാണെന്ന് തിരിച്ചറിഞ്ഞത്. അപ്പോഴേക്കും രോഗം നാലാംഘട്ടം കടന്നിരുന്നു. തുടർന്ന് കോഴിക്കോട്ടും ബെംഗളൂരുവിലുമായി സ്വകാര്യ ആശുപത്രികളിൽ ചികിത്സതേടിയെങ്കിലും ഞായറാഴ്ച രാവിലെ മരണം സംഭവിക്കുകയായിരുന്നു.










Discussion about this post