2008 ലെ ആദ്യ ഐപിഎൽ സീസണിൽ ഹർഭജൻ സിംഗും ശ്രീശാന്തും തമ്മിൽ നടന്ന കുപ്രസിദ്ധമായ കരണത്തടി സംഭവത്തെക്കുറിച്ച് സ്ഥാപകനും മുൻ ഐപിഎൽ ചെയർമാനുമായ ലളിത് മോദി തുറന്നു പറഞ്ഞു. മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ മൈക്കൽ ക്ലാർക്കുമൊത്തുള്ള ഒരു പോഡ്‌കാസ്റ്റിൽ അദ്ദേഹം അതിന്റെ ഒരു ഫിൽട്ടർ ചെയ്യാത്ത വീഡിയോ പുറത്തിറക്കുകയും ചെയ്തു.
മൊഹാലിയിൽ മുംബൈ ഇന്ത്യൻസും (എംഐ) കിംഗ്സ് ഇലവൻ പഞ്ചാബും (ഇപ്പോൾ പഞ്ചാബ് കിംഗ്സ്) തമ്മിലുള്ള മത്സരത്തിന് ശേഷമാണ് നിർഭാഗ്യകരമായ സംഭവം നടന്നത്. മത്സരത്തിന് ശേഷം ഇരു ടീമുകളും കൈ കൊടുത്ത് പിരിയുമ്പോൾ ഹർഭജൻ, ശ്രീശാന്തിനെ തല്ലുക ആയിരുന്നു. 18 സീസണുകൾ ആയിട്ടുള്ള ഐപിഎല്ലിൽ നോക്കിയാൽ ഈ സംഭവത്തിന്റെ അത്രയും വിവാദമായ ഒന്നും ഉണ്ടായിട്ടില്ല.
“ഞാൻ മൈതാനത്തുണ്ടായിരുന്നു. കളി കഴിഞ്ഞു, ഭാജി(ഹർഭജൻ), ശ്രീശാന്ത് ആയിരുന്നു താരങ്ങൾ. ക്യാമറകൾ ആ സമയത്ത് ഓഫായിരുന്നു. എന്റെ സുരക്ഷാ ക്യാമറകളിൽ ഒന്ന് ഓണായിരുന്നു. ഞാൻ മൈതാനത്തിന് പുറത്തേക്ക് നടക്കുന്നു. കളിക്കാർ പരസ്പരം കൈ കൊടുത്ത് പോകുക ആയിരുന്നു ആ സമയത്ത്. ഭാജി നടന്നുപോകുന്ന സമയത്ത് ശ്രീശാന്തിനോട് എന്തോ പറഞ്ഞു, ശേഷം അവനെ തല്ലി. ഇത്രയും കാലം ഞാൻ അത് പുറത്തു വിട്ടിട്ടില്ല. ഇതാണ് ആ വീഡിയോ ” ലളിത് മോദി ബിയോണ്ട്23 ക്രിക്കറ്റ് പോഡ്‌കാസ്റ്റിൽ പറഞ്ഞു.
സംഭവത്തിന് പിന്നാലെ, ഹർഭജൻ സിങിനെ മോശം പെരുമാറ്റത്തിന് കുറ്റക്കാരനാണെന്ന് കണ്ടെത്തി സീസണിന്റെ ശേഷിക്കുന്ന സമയത്തേക്ക് വിലക്കി. ഓഫ് സ്പിന്നർ തന്റെ പ്രവൃത്തികൾക്ക് നിരവധി തവണ ക്ഷമാപണം നടത്തിയിട്ടുണ്ടെങ്കിലും, ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വിവാദപരമായ നിമിഷങ്ങളിൽ ഒന്നായി ഇത് തുടരുന്നു.
“ഞാൻ അവരെ രണ്ടുപേരെയും ഇരുത്തി, ആ മീറ്റിംഗിൽ എനിക്ക് ഭജ്ജിയെ ശിക്ഷിക്കേണ്ടിവന്നു. എട്ട് മത്സരങ്ങൾക്ക് ഞാൻ അദ്ദേഹത്തിന് ശിക്ഷ വിധിച്ചു. ചിലർ ആജീവനാന്ത സസ്പെൻഷൻ ആവശ്യപ്പെട്ടു, പക്ഷേ ഇത് ഒരു പുതിയ ലീഗാണെന്ന് ഞങ്ങൾ ഓർത്തു. എല്ലാവരും പാഠം പഠിച്ചു. ഇത് ഭജ്ജിയെക്കുറിച്ചോ ശ്രീശാന്തിനെക്കുറിച്ചോ ആയിരുന്നില്ല. ഞങ്ങൾ ഒരു മാതൃക സ്ഥാപിക്കുക ആയിരുന്നു” അദ്ദേഹം കൂട്ടിച്ചേർത്തു.













Discussion about this post