ഈ വർഷം തുടക്കത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ (ആർസിബി) അവരുടെ ആദ്യ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) കിരീടം നേടാൻ സഹായിക്കുന്നതിൽ സുയാഷ് ശർമ്മ എന്ന യുവസ്പിന്നർ നിർണായക പങ്ക് വഹിച്ചിരുന്നു. വിക്കറ്റ് കോളത്തിൽ താരത്തിന്റെ പേര് അത്രത്തോളം കാണാൻ സാധിക്കില്ല എങ്കിലും മദ്യ ഓവറുകളിൽ റൺ വിട്ടുകൂടാതെ താരം കാണിച്ച പിശുക്ക് അവരുടെ കിരീട യാത്രയിൽ നിർണായക പങ്ക് വഹിച്ചു.
അടുത്തിടെ താരം ഡൽഹി പ്രീമിയർ ലീഗിന്റെ (ഡിപിഎൽ) രണ്ടാം പതിപ്പിൽ കളിച്ചിരുന്നു. അവിടെ താരം ഔട്ടർ ഡൽഹി വാരിയേഴ്‌സിനെ പ്രതിനിധീകരിച്ചു. എട്ട് മത്സരങ്ങളിൽ നിന്ന് 26.89 ശരാശരിയിൽ ഒമ്പത് വിക്കറ്റുകൾ സുയാഷ് നേടി. എന്നിരുന്നാലും, വാരിയേഴ്‌സിന് പ്ലേഓഫിലേക്ക് യോഗ്യത നേടാനായില്ല.
എന്തായാലും ലീഗിനിടെ നടന്ന റാപിഡ് ഫയർ പരുപാടിയിൽ, സുയാഷ് ക്രിസ് ഗെയ്‌ലിനെ ആർസിബിയുടെ ഗോട്ട് (എക്കാലത്തെയും മികച്ചവൻ) ആയി തിരഞ്ഞെടുത്തു. 2011 ഐപിഎല്ലിന്റെ മധ്യത്തിൽ ഡിർക്ക് നാനസിന് പകരക്കാരനായി വെസ്റ്റ് ഇൻഡീസ് ഓപ്പണർ ടീമിലെത്തുക ആയിരുന്നു. ആർസിബിക്കു വേണ്ടി ഐപിഎൽ അരങ്ങേറ്റത്തിൽ തന്നെ ഒരു ഉജ്ജ്വല സെഞ്ച്വറി നേടി. ശേഷം വരും വർഷങ്ങളിൽ ആർസിബി നിരയിലെ ഒരു പ്രധാന ഭാഗമായി ഗെയ്ൽ മാറി, രണ്ട് പതിപ്പുകളിൽ ഓറഞ്ച് ക്യാപ്പും നേടി.
ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോറും ഈ ഇടംകൈയ്യൻ ബാറ്റ്സ്മാന്റെ പേരിലാണ്. 2013 ൽ പൂനെ വാരിയേഴ്‌സ് ഇന്ത്യയ്‌ക്കെതിരായ മത്സരത്തിൽ 66 പന്തിൽ നിന്ന് 175* റൺസ് നേടി അദ്ദേഹം ഈ നേട്ടം കൈവരിച്ചു. 2011 മുതൽ 2017 വരെ, ആർസിബിക്കായി 85 മത്സരങ്ങളിൽ നിന്ന് 43.33 ശരാശരിയിലും 152.73 സ്ട്രൈക്ക് റേറ്റിലും 3163 റൺസ് അദ്ദേഹം നേടി. ആകെ മൊത്തത്തിൽ ഗെയ്ൽ അഞ്ച് സെഞ്ച്വറികളും 19 അർദ്ധസെഞ്ച്വറികളും നേടിയിട്ടുണ്ട്. വിരാട് കോഹ്‌ലിയും എബി ഡിവില്ലിയേഴ്‌സും ഗെയിലും ആണ് ആർസിബിയുടെ എക്കാലത്തെയും ഇതിഹാസങ്ങൾ.
Discussion about this post