പുതിയ ജിഎസ്ടി പരിഷ്‌കരണത്തെ സ്വാഗതം ചെയ്ത് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്ചെയര്‍മാന്‍ മുകേഷ് അംബാനി. ഉത്പ്പന്നങ്ങളും സേവനങ്ങളും ഉപഭോക്താക്കള്‍ക്ക് കൂടുതല്‍താങ്ങാവുന്ന നിലയിലേക്ക് മാറ്റുന്നതിനുള്ള ഒരു പുരോഗമനപരമായ ചുവടുവയ്പ്പാണിതെന്ന്അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ഇത് വലിയ ഉത്തേജനമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ”ഈ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ ജിഡിപി വളര്‍ച്ചാ നിരക്ക് 7.8 ശതമാനത്തിലെത്തിയിരുന്നു. അതിനാല്‍ പുതിയ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുന്നത് സമ്പദ്വ്യവസ്ഥയെ കൂടുതല്‍ വേഗത്തിലാക്കാനും വളര്‍ച്ചാ നിരക്ക് ഇരട്ട അക്കത്തിലേക്ക് എത്തിക്കാനുംസാധ്യതയുണ്ട്,” മുകേഷ് അംബാനി ചൂണ്ടിക്കാട്ടി.
പുതിയ ജിഎസ്ടി പരിഷ്‌കരണത്തില്‍ 12 ശതമാനം, 28 ശതമാനം എന്നീ സ്ലാബുകള്‍ റദ്ദാക്കി. പകരംഅഞ്ച് ശതമാനം, 18 ശതമാനം എന്നിവ മാത്രം നിലനിര്‍ത്തി. സെപ്റ്റംബര്‍ 22 മുതലാണ് ഈമാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരിക













Discussion about this post