ഓസ്‌ട്രേലിയ എയ്‌ക്കെതിരായ അനൗദ്യോഗിക ഏകദിന പരമ്പരയിൽ ഇന്ത്യ എയ്‌ക്കായി വിരാട് കോഹ്‌ലിയും രോഹിത് ശർമ്മയും കളിക്കുമെന്ന് റിപ്പോർട്ടുകൾ . ഇന്ത്യൻ ക്രിക്കറ്റ് ആരാധകരെ സംബന്ധിച്ച് കളത്തിലേക്കുള്ള ഇവരുടെ മടങ്ങിവരവും അത് സംബന്ധിച്ചുള്ള അപ്ഡേറ്റും ഏറെ പ്രതീക്ഷയോടെ നോക്കി കണ്ട വാർത്തയാണ്. സെപ്റ്റംബർ 30 നും ഒക്ടോബർ 5 നും ഇടയിൽ കാൺപൂരിലെ ഗ്രീൻ പാർക്ക് സ്റ്റേഡിയത്തിലാണ് മൂന്ന് മത്സരങ്ങളും നടക്കുക. ശ്രേയസ് അയ്യരാകും ടീമിനെ നയിക്കുക .
ഹിന്ദുസ്ഥാൻ ടൈംസിലെ ഒരു റിപ്പോർട്ട് പ്രകാരം കോഹ്‌ലി ലണ്ടനിൽ നിന്ന് തിരിച്ചെത്തി ടീമിൽ ചേരും, അതേസമയം ബെംഗളൂരുവിലെ എൻസിഎയിൽ ഫിറ്റ്നസ് ടെസ്റ്റ് പൂർത്തിയാക്കിയ രോഹിതും ടീമിൽ ഉൾപ്പെടാൻ സാധ്യതയുണ്ട്. ഓപ്പണർ അടുത്തിടെ സെന്റർ ഓഫ് എക്സലൻസിൽ യോ-യോ ടെസ്റ്റ് പാസായിരുന്നു. ഒക്ടോബറിൽ മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20 മത്സരങ്ങളും ഉൾപ്പെടുന്ന ഓസ്‌ട്രേലിയൻ പര്യടനത്തിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമാണ് ഈ തീരുമാനം.
ഇന്ത്യ എ ടീമിൽ കളിക്കുന്നത്, ഏകദേശം 15 വർഷമായി ദേശീയ ടീമിൽ ആധിപത്യം പുലർത്തുന്ന രണ്ട് ക്രിക്കറ്റ് താരങ്ങൾക്ക് പരിശീലനം എന്ന നിലയിൽ മാത്രമാണ് ബിസിസിഐ ഉദ്ദേശിക്കുന്നത്. ഏഴ് മാസത്തോളമായി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിട്ടുനിന്നതിനാൽ തന്നെ താളം കണ്ടെത്താൻ ഈ പരമ്പര അവസരം നൽകുന്നു.
2000 കളുടെ അവസാനത്തിലും 2010 കളുടെ തുടക്കത്തിലും, താരപദവിയിലേക്ക് ഉയരുന്നതിന് വളരെ മുമ്പാണ് കോഹ്‌ലിയും രോഹിതും ഇന്ത്യ എയ്ക്കു വേണ്ടി മുമ്പ് കളിച്ചത്. ഫെബ്രുവരി 19 ന് ദുബായിൽ നടന്ന ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ രോഹിതിന്റെ ക്യാപ്റ്റൻസിയിൽ ന്യൂസിലൻഡിനെ പരാജയപ്പെടുത്തിയതാണ് ഇന്ത്യയ്ക്കു വേണ്ടി ഇവർ അവസാനമായി ഇറങ്ങിയ മത്സരം.













Discussion about this post