ഏഷ്യാ കപ്പ് ടീം ഇന്ത്യയുടെ സ്‌ക്വാഡിൽ സഞ്ജു സഞ്ജു സാംസൺ ഭാഗമാണ്. യുഎഇയിൽ നടക്കുന്ന ഇന്ത്യൻ പരിശീലനങ്ങളിൽ സഞ്ജു സാംസണെ അത്രയൊന്നും കാണാൻ സാധിച്ചിട്ടില്ല. യുഎഇക്കെതിരായ ആദ്യ മത്സരത്തിൽ സാംസണെ ഒഴിവാക്കുമെന്ന സൂചനയാണ് ഇത് നൽകുന്നത്.
ഗില്ലിന്റെ അഭാവം മൂലമാണ് ടി20 ടീമിൽ കഴിഞ്ഞ വര്ഷമൊക്കെ സാംസണെ ഉൾപ്പെടുത്തിയതെങ്കിലും, ഫോർമാറ്റിൽ അദ്ദേഹം ഇന്ത്യയ്ക്കായി മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ടി20യിൽ മൂന്ന് സെഞ്ച്വറികൾ നേടിയ സഞ്ജു, ഫോർമാറ്റിൽ, പ്രത്യേകിച്ച് ഒരു ഓപ്പണർ എന്ന നിലയിൽ തന്റെ ആധിപത്യം സ്ഥാപിച്ചു. എന്തായാലും ടീമിൽ സാംസണിന്റെ സ്ഥാനം മാറ്റരുതെന്ന് മുൻ ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി പറയുകയാണ്.
“സാംസൺ ടോപ് ഓർഡറിൽ അപകടകാരിയാണ്. അവിടെയാണ് അദ്ദേഹത്തിന് മത്സരങ്ങൾ ജയിപ്പിക്കാൻ കഴിയുക. അദ്ദേഹം മികച്ച പ്രകടനം കാഴ്ചവച്ചാൽ, ടീം മത്സരങ്ങൾ ജയിക്കും. അയാളെ ഒഴിവാകാതിരിക്കുന്നതാകും നല്ലത്” ഒരു അഭിമുഖത്തിൽ ശാസ്ത്രി പറഞ്ഞു.
“ടി20യിൽ ഇന്ത്യയ്ക്കായി ഓപ്പണിങ്ങിൽ സാംസണിന്റെ റെക്കോർഡ് നോക്കുമ്പോൾ, ശുഭ്മാനെപ്പോലുള്ള ഒരാൾ പോലും വെല്ലുവിളിക്കപ്പെടും. സാംസണെ ആർക്ക് വേണ്ടിയും ഒഴിവാക്കാൻ പാടില്ല . അദ്ദേഹം അപകടകാരിയാണ്. അദ്ദേഹം ഒരു മാച്ച് വിന്നറാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.
2025 ലെ കെസിഎല്ലിലെ മികച്ച പ്രകടനത്തിന്റെ പിൻബലത്തിലാണ് സാംസൺ ഏഷ്യാ കപ്പിലേക്ക് വരുന്നത്. കൊച്ചി ബ്ലൂ ടൈഗേഴ്‌സിനായി കളിച്ച സാംസൺ വെറും ഏഴ് മത്സരങ്ങളിൽ നിന്ന് 368 റൺസ് നേടി, സ്ട്രൈക്ക് റേറ്റ് ആകട്ടെ 180 ന് മുകളിലാണ്. ടൂർണമെന്റിൽ അദ്ദേഹം ഒരു മിന്നുന്ന സെഞ്ച്വറിയും മൂന്ന് അർദ്ധസെഞ്ച്വറിയും നേടി.













Discussion about this post