2025 ഏഷ്യാ കപ്പിലേക്ക് പോകുന്ന ഇന്ത്യക്ക് ടീം സെലക്ഷൻ ഒരു ആശങ്കയായിരിക്കുമെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര പറഞ്ഞു. സഞ്ജു സാംസൺ പോലുള്ള മികച്ച താരത്തെ പ്ലെയിംഗ് ഇലവനിൽ നിന്ന് ഒഴിവാക്കിയാൽ ടീം മാനേജ്മെന്റ് അനീതി ആകും ചെയ്യുക അദ്ദേഹം ചൂണ്ടിക്കാട്ടി.
2025 ഏഷ്യാ കപ്പ് നാളെ(സെപ്റ്റംബർ 9) യുഎഇയിൽ ആരംഭിക്കും, ബുധനാഴ്ച ഇന്ത്യ അവരുടെ ടൂർണമെന്റ് ഓപ്പണറിൽ ഹോം ടീമിനെ നേരിടും. ശുഭ്മാൻ ഗില്ലിനെ വൈസ് ക്യാപ്റ്റനായി അഭിഷേക് ശർമ്മയ്‌ക്കൊപ്പം ഓപ്പണറായി എത്തുകയും ചെയ്യുന്നതിനാൽ, സാംസൺ പ്ലെയിംഗ് ഇലവനിൽ ഇടം നേടിയേക്കില്ല.
‘ആകാഷ് ചോപ്ര’ എന്ന തന്റെ യൂട്യൂബ് ചാനലിൽ പങ്കിട്ട വീഡിയോയിൽ, പ്ലെയിംഗ് ഇലവൻ തിരഞ്ഞെടുക്കുന്നത് സെലെക്ടർമാർക്ക് ഒരു പ്രശ്‌നമാകുമെന്ന് അഭിപ്രായപ്പെട്ടു, സാംസണെപ്പോലുള്ള ഒരു കളിക്കാരനെ ഉൾപ്പെടുത്താത്തത് മോശം ആയി പോകുമെന്ന് പറഞ്ഞു. ” എന്റെ അഭിപ്രായത്തിൽ, നിങ്ങൾ ആരെ പുറത്താക്കിയാലും അവരോട് നിങ്ങൾ അനീതി കാണിക്കും. അതാണ് ബലഹീനത. സഞ്ജു സാംസണെ പുറത്താക്കിയാൽ അത് അനീതിയാണ്. കാരണം അവസാന 12 മത്സരങ്ങളിൽ മൂന്ന് അർദ്ധ സെഞ്ച്വറി നേടിയ താരമാണ് അവൻ” അദ്ദേഹം പറഞ്ഞു
“റിങ്കു സിങ്ങിനെ പുറത്താക്കിയാൽ, നിങ്ങൾ വീണ്ടും തെറ്റ് ചെയ്യുന്നതായി തോന്നും. കുൽദീപ് യാദവിനെ ഉൾപ്പെടുത്താൻ കഴിയുന്നില്ലെങ്കിൽ, അത് ഒരു പ്രശ്നമാകും. അക്സർ പട്ടേലിനെ ഇറക്കി ഇല്ലെങ്കിൽ, നിങ്ങൾ ഒരു അനീതി ചെയ്യുന്നതായി തോന്നും. നിങ്ങൾ എന്ത് ചെയ്താലും നിങ്ങളെ വിമർശിക്കാം. അതൊരു ബലഹീനതയല്ല, പക്ഷേ അതാണ് കാര്യം,” അദ്ദേഹം നിരീക്ഷിച്ചു.
ഇന്ത്യക്ക് ഒരു ബലഹീനതയും കാണുന്നില്ലെന്ന് എടുത്തുകാണിക്കുമ്പോൾ പോലും ഇലവൻ എങ്ങനെ തിരഞ്ഞെടുക്കപ്പെടുമെന്ന് തീർച്ചയായും ഒരു ചോദ്യമായിരിക്കാമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.













Discussion about this post