2025 ഏഷ്യാ കപ്പ് ടി20 യിൽ, മത്സരങ്ങൾ ഇന്ന് മുതൽ ആരംഭിക്കുകയാണ്. സെപ്റ്റംബർ 9 മുതൽ 28 വരെ യുഎഇയിൽ നടക്കുന്ന ടൂർണമെന്റിന്റെ ഔദ്യോഗിക ആതിഥേയത്വം ബിസിസിഐയാണ് വഹിക്കുന്നത്. സീനിയർ താരങ്ങൾ പലരും വിരമിച്ച സാഹചര്യത്തിൽ യുവതാരങ്ങൾക്കുള്ള പരീക്ഷണം തന്നെയാകും ഈ വർഷത്തെ ടൂർണമെന്റ്. 2023 ൽ ഏകദിന ഫോർമാറ്റിൽ നടന്ന ടൂർണമെന്റ് ജയിച്ച ഇന്ത്യ നിലവിലെ ചാമ്പ്യന്മാരായാണ് 2025 ഏഷ്യാ കപ്പിൽ പ്രവേശിക്കുന്നത്. സൂര്യകുമാർ യാദവ് ആണ് ഇന്ത്യയുടെ നായകൻ.
ടൂർണമെന്റിലേക്ക് വന്നാൽ ഒരുപിടി റെക്കോഡുകൾ നേടാനുള്ള അവസരം ഇന്ത്യൻ താരങ്ങൾക്കുണ്ട്. ഗൗതം ഗംഭീറിന്റെ ഒരു തകർപ്പൻ നേട്ടം മറികടക്കാനുള്ള അവസരം സഞ്ജുവിന് മുന്നിലുണ്ട്. 861 റൺസുമായി, വിക്കറ്റ് കീപ്പർ-ബാറ്റ്സ്മാൻ നിലവിൽ ടി20 യിൽ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയവരുടെ പട്ടികയിൽ 13-ാം സ്ഥാനത്താണ്. ഇന്ത്യയുടെ മുഖ്യ പരിശീലകനെ മറികടക്കാൻ അദ്ദേഹത്തിന് 72 റൺസ് മാത്രം മതി.
2007 ലെ ടി20 ലോകകപ്പ് ജേതാക്കളായ ടീമിന്റെ ഭാഗമായിരുന്ന ഗംഭീർ 37 മത്സരങ്ങളിൽ നിന്ന് 932 റൺസ് നേടിയാണ് തന്റെ കരിയർ അവസാനിപ്പിച്ചത്. 2007 ലെ ടി20 ലോകകപ്പ് ഫൈനലിൽ ഇന്ത്യ പാകിസ്ഥാനെ പരാജയപ്പെടുത്തിയ മത്സരത്തിൽ നേടിയ 75 റൺസാണ് അദ്ദേഹത്തിന്റെ ഏറ്റവും ഉയർന്ന സ്കോർ.
ടി20യിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ഇന്ത്യൻ ബാറ്റ്സ്മാൻമാരുടെ പട്ടികയിൽ രോഹിത് ശർമ്മ ഒന്നാമതാണ്. മുൻ ഇന്ത്യൻ ക്യാപ്റ്റൻ 151 ഇന്നിംഗ്‌സുകളിൽ നിന്ന് 4231 റൺസ് നേടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ അക്കൗണ്ടിൽ 5 സെഞ്ച്വറികൾ ഉൾപ്പെടുന്നു. 2024 ലോകകപ്പിൽ ഇന്ത്യയെ കിരീട വിജയത്തിലേക്ക് നയിച്ചതിന് ശേഷം അദ്ദേഹം ഏറ്റവും ഫോർമാറ്റിൽ നിന്ന് വിരമിച്ചു. ഒരു വർഷം മുമ്പ് വിരമിച്ചിട്ടും ലോക ക്രിക്കറ്റിൽ ടി20യിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ കളിക്കാരനായി അദ്ദേഹം നിൽക്കുന്നു.













Discussion about this post