അഭിഷേക് ശർമ്മയുടെ ഓപ്പണിംഗ് പങ്കാളിയായി ഇറങ്ങി 9 പന്തിൽ നിന്ന് 20 റൺസ് നേടി പുറത്താകാതെ നിന്ന ശുഭ്മാൻ ഗിൽ ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവ് മസാക്കിയിരിക്കുകയാണ്. ആക്രമണാത്മകനായ ബാറ്റിങ്ങിന് പേരുകേട്ട അഭിഷേകിന് ഒപ്പം ക്രീസിലെത്തിയ ഗില്ലും അതെ രീതിയിൽ ഉള്ള ബാറ്റിംഗാണ് നടത്തിയത്. ഏറെ നാളുകളുടെ ഇടവേളക്ക് ശേഷം ടി 20 ഫോർമാറ്റ് കളിക്കാനെത്തിയ ഇന്ത്യയുടെ ടെസ്റ്റ് നായകൻ 2 ഫോറും 1 സിക്സും നേടി. അതിൽ തന്നെ ഗിൽ നേടിയ സിക്സ് ഇപ്പോൾ ചർച്ചയാകുന്നു. കമെന്ററി ബോക്സിൽ ഉണ്ടായിരുന്ന പാകിസ്ഥാൻ താരം വസിം അക്രം ഗില്ലിനെ അഭിനന്ദിക്കുകയാണ് ചെയ്തിരിക്കുന്നത്.
“ആ ഷോട്ട് നോക്കൂ, ആ ഷോട്ട് നോക്കൂ, അവിശ്വസനീയം എന്ന് മാത്രമേ പറയാനുള്ളു. ഒരു റിസ്ക് ഫ്ലിക്ക്, അവിശ്വസനീയമായ ഷോട്ട്,” വസീം കമന്ററി ബോക്സിൽ പറഞ്ഞു. ഇന്നലത്തെ മത്സരത്തിലെ ഏറ്റവും മികച്ച ഷോട്ടായി ഇതിനെ നിസംശയം പറയാൻ സാധിക്കും. ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകായണ്.
ആദ്യം ബാറ്റ് ചെയ്ത യുഎഇ വെറും 13.1 ഓവറിൽ 57 റൺസിന് ഓൾഔട്ടാകുക ആയിരുന്നു. ഇന്ത്യയ്ക്കായി കുൽദീപ് യാദവ് നാല് വിക്കറ്റുകൾ വീഴ്ത്തി തിളങ്ങിയപ്പോൾ ശിവം ദുബെ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. ടോസ് നേടിയ ഇന്ത്യ ആദ്യം ബൗൾ ചെയ്യാൻ ഇന്ത്യ തീരുമാനിച്ചത് പലർക്കും ബുദ്ധിമുട്ടായിരുന്നു.
എന്നാൽ മത്സരത്തിനു ശേഷമുള്ള അവതരണ ചടങ്ങിൽ സംസാരിക്കവെ, താൻ ആദ്യം ബൗൾ ചെയ്യാൻ തീരുമാനിച്ചതിന്റെ കാരണം ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ വിശദീകരിച്ചു. “വിക്കറ്റ് എങ്ങനെ കളിക്കുന്നുവെന്ന് കാണാൻ ആഗ്രഹിച്ചു. രണ്ടാം ഇന്നിംഗ്സിലും മാറ്റം ഉണ്ടായില്ല. എന്റെ താരങ്ങൾ നല്ല പ്രകടനം കാഴ്ചവെച്ചു. അടുത്തിടെ ചാമ്പ്യൻസ് ട്രോഫിക്കായി പല താരങ്ങളും ഇവിടെ വന്നതാണ്. വിക്കറ്റ് മികച്ചതായിരുന്നു. സ്പിന്നർമാർ അവരുടെ റോൾ നന്നായി ചെയ്തു.” സൂര്യകുമാർ പറഞ്ഞു.
ഇന്ത്യയുടെ അടുത്ത പോരാട്ടം ഞായറാഴ്ച പാകിസ്ഥാനെതിരെയാണ് നടക്കുക.
https://twitter.com/i/status/1965862206194753779
Discussion about this post