ഇന്ത്യയുടെ ടി20 വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ഫുട്ബോൾ കാണാൻ തുടങ്ങിയത് എപ്പോൾ, എങ്ങനെ, എന്നതിനെക്കുറിച്ച് വെളിപ്പെടുത്തൽ നടത്തി രംഗത്ത് വന്നിരിക്കുകയാണ്. ബ്രസീലിയൻ ഫുട്ബോൾ താരം നെയ്മറിനോടാണ് ഇതിന് താരം നന്ദി പറഞ്ഞത്. 2014 ലെ ഫുട്ബോൾ ലോകകപ്പ് കാണാൻ തുടങ്ങിയത് എന്ന് ഗിൽ പറയുന്നത്.
നെയ്മറെ കാണുന്നത് തനിക്ക് വളരെ ഇഷ്ടമാണെന്നും അദ്ദേഹം ഏത് ടീമിൽ കളിക്കുന്നുവോ അത് ആണ് തന്റെ ടീം എന്നും അദ്ദേഹം വെളിപ്പെടുത്തി. കളി കളിക്കുമ്പോൾ അവൻ തിരഞ്ഞെടുക്കും.”നെയ്മർ കാരണമാണ് ഞാൻ ഫുട്ബോൾ കാണാൻ തുടങ്ങിയത്. 2014 ലോകകപ്പ് കണ്ടത് ഞാൻ ഓർക്കുന്നു. അന്ന് മുതൽ ഫുട്ബോൾ ഞാൻ ശരിയായ രീതിയിൽ കാണാൻ തുടങ്ങി. നെയ്മറെ കാണുന്നത് എനിക്ക് ഇഷ്ടമായിരുന്നു, അതിനാൽ അവൻ ഏത് ടീമിൽ ആയിരുന്നാലും ഞാൻ ഗെയിം( ഫിഫ) കളിക്കുമ്പോൾ അത് തിരഞ്ഞെടുക്കുമായിരുന്നു. അവൻ സൗദിയിലേക്ക് പോയി ഇപ്പോൾ ബ്രസീലിലേക്ക് മടങ്ങിയതിനുശേഷം, ഞാൻ ഫിഫ കളിക്കുന്നത് നിർത്തി.” അദ്ദേഹം പറഞ്ഞു. (ആപ്പിൾ മ്യൂസിക്കിന്റെ യൂട്യൂബ് ചാനൽ വഴി)
2024 ടി20 ലോകകപ്പിന് മുമ്പ് അവസാനമായി കളിച്ചതിന് ശേഷം ഗിൽ അടുത്തിടെയാണ് വീണ്ടും ടി 20 ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഏഷ്യാ കപ്പിനുള്ള സ്‌ക്വാഡിൽ ഇടം കിട്ടിയത് കൂടാതെ താരത്തിന് ഉപനായക സ്ഥാനവും കിട്ടി. ഇന്ത്യയുടെ ആദ്യ മത്സരത്തിൽ, ഗിൽ ഒമ്പത് പന്തിൽ നിന്ന് 20 റൺസ് നേടി പുറത്താകാതെ നിന്നു. 58 റൺസ് വിജയലക്ഷ്യം 4.3 ഓവറിൽ ഇന്ത്യ മറികടന്നു.
ഗില്ലിനെ സംബന്ധിച്ച് ഇന്ത്യയുടെ വൈറ്റ് ബോൾ സ്‌ക്വാഡിൽ സ്ഥാനം ഉറപ്പിക്കാൻ അതിനിർണായകമാണ് ഈ ടൂർണമെന്റ്.
Discussion about this post