mസ്‌കൂൾ സുരക്ഷാ മാർഗരേഖയുടെ കരട് സർക്കാർ ഹൈക്കോടതിയിൽ ഹാജരാക്കി. സ്‌കൂൾ കുട്ടികളുടെ ബാഗും ഷൂസും പാമ്പുകൾ കയറുന്ന തരത്തിൽ ക്ലാസിനു പുറത്തു സൂക്ഷിക്കരുതെന്നും കെട്ടിടത്തിലും പരിസരങ്ങളിലും പാമ്പിനു കയറിയിരിക്കാവുന്ന സാഹചര്യങ്ങൾ ഇല്ലെന്ന് ഉറപ്പാക്കണമെന്നും ഉൾപ്പെടെയുള്ള നിർദേശങ്ങളാണ് ഇതിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. സ്‌കൂളുകളിലെ സുരക്ഷ ഓഡിറ്റ്, അപകട സാഹചര്യങ്ങളിലെ മെഡിക്കൽ റെസ്‌പോൺസ് തുടങ്ങി നിർദേശങ്ങൾ വികസിപ്പിച്ചാണു മാർഗരേഖ രൂപീകരിച്ചിട്ടുള്ളത്
ബത്തേരിയിലെ സ്‌കൂൾ വിദ്യാർത്ഥിക്കു സ്‌കൂളിൽ വച്ചു പാമ്പുകടിയേറ്റ പശ്ചാത്തലത്തിൽ സ്‌കൂളുകളിൽ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടു കുളത്തൂർ ജയ്‌സിങ് നൽകിയ ഹർജിയാണു ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് പരിഗണിക്കുന്നത്.
പാമ്പുകടി ചികിത്സയ്ക്ക് കൂടുതൽ ഇനം പാമ്പുകളുടെ ആന്റിവെനം തയാറാക്കാൻ പഠനം വേണമെന്നും ആരോഗ്യ അധികൃതരെ അറിയിക്കേണ്ട രോഗങ്ങളുടെ കൂട്ടത്തിൽ പാമ്പുകടി ഉൾപ്പെടുത്തണമെന്നും ചീഫ് സെക്രട്ടറി വിളിച്ചുകൂട്ടിയ യോഗത്തിൽ നിർദേശമുണ്ടായി.
Discussion about this post