ഭാരതാംബയ്ക്ക് മുന്നിൽ വിളക്ക് കൊളുത്തിയ പഞ്ചായത്ത് പ്രസിഡന്റിനെ തരംതാഴ്ത്തി സിപിഎം. കോഴിക്കോടാണ് സംഭവം. തലക്കളത്തൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി പ്രമീളയ്‌ക്കെതിരെയാണ് പാർട്ടി നടപടി സ്വീകരിച്ചത്. നിർധന കുടുംബത്തിന് സുരേഷ് ഗോപി എംപിയുടെ നേതൃത്വത്തിൽ നിർമ്മിച്ച നൽകിയ വീടിന്റെ താക്കോൽദാന പരിപാടിയിൽ ആയിരുന്നു പ്രസിഡണ്ട് പങ്കെടുത്തത്.
ഏരിയ കമ്മറ്റി അംഗമായ പ്രമീളയെ ബ്രാഞ്ചിലേക്കാണ് തരംതാഴ്ത്തിയത്. ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തതിനും ഭാരതാംബയ്ക്ക് മുന്നിൽ വിളക്ക് കൊളുത്തിയതിനുമാണ് നടപടി എടുത്തത്.
Discussion about this post