ഈ മാസത്തെ ആദ്യ ന്യൂനമർദ്ദം രൂപപ്പെട്ടു. ബംഗാൾ ഉൾക്കടലിന് മുകളിലായാണ് ന്യൂനമർദ്ദം രൂപപ്പെട്ടത്. മദ്ധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്നുള്ള വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി,വടക്കൻ ആന്ധ്രാപ്രദേശ്-തെക്കൻ ഒഡീഷ തീരത്തിന് സമീപമായാണ് ന്യൂനമർദ്ദം. ഇതോടെ കേരളത്തിൽ അടുത്ത 5 ദിവസം നേരിയ, ഇടത്തരം മഴയ്ക്ക് സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
സെപ്റ്റംബർ 20 ന് ശേഷം ബംഗാൾ ഉൾക്കടലിൽ മറ്റൊരു ന്യൂനമർദ സാധ്യത കൂടി. സെപ്റ്റംബർ അവസാന വാരത്തോടെ മഴ വീണ്ടും ചെറുതായി സജീവമാകുമെന്ന് പ്രതീക്ഷിക്കുന്നു. തിങ്കളാഴ്ചയോടെ പശ്ചിമ രാജസ്ഥാനിലെ ചില ഭാഗങ്ങളിൽ നിന്ന് ഈ വർഷത്തെ കാലവർഷം പിൻവാങ്ങി തുടങ്ങാൻ സാധ്യതയുണ്ട്. അതേസമയം, കേരളത്തിൽ തുടരും.
Discussion about this post