ഏഷ്യാ കപ്പ് 2025 ഗ്രൂപ്പ് മത്സരത്തിൽ ഇന്ത്യക്ക് എട്ട് വിക്കറ്റ് നഷ്ടമായിട്ടും സൂര്യകുമാർ യാദവ് ബാറ്റ് ചെയ്യാതിരുന്നതിനെ ബാറ്റിംഗ് ഇതിഹാസം സുനിൽ ഗവാസ്കർ അഭിനന്ദിച്ചു. ഇന്ത്യൻ നായകൻ ഒരു ഇന്നൊവേറ്റീവ് താരമായതിനാലും വ്യത്യസ്തമായി ചിന്തിക്കുന്ന ആളായതിനാലും താരം ഇത്തരത്തിൽ തീരുമാനം എടുക്കുന്നതിൽ അതിശയിക്കാനായില്ല. മികച്ച ഫോമിൽ കളിക്കുമ്പോൾ പോലും തന്റെ സഹതാരങ്ങൾക്ക് അവസരം കിട്ടാൻ സ്ഥാനം ഒഴിഞ്ഞതൊക്കെ മികച്ച കാര്യം ആണെന്നും മുൻ താരം പറഞ്ഞു.
ഇന്നലെ അബുദാബിയിലെ ഷെയ്ഖ് സായിദ് സ്റ്റേഡിയത്തിൽ നടന്ന ഏഷ്യാ കപ്പ് 2025 ലെ 12-ാം മത്സരത്തിൽ ഇന്ത്യ ഒമാനെ 21 റൺസിന് പരാജയപ്പെടുത്തി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ബോർഡിൽ 188-8 എന്ന സ്കോർ ഉയർത്തി. മറുപടിയായി ഒമാൻ 167-4 എന്ന സ്കോർ നേടി, മികച്ച പോരാട്ടം കാഴ്ചവച്ചു.
ഒടുവിൽ ഇന്ത്യ കളി ജയിച്ചു എങ്കിലും ആരാധകർ പ്രകടനത്തിൽ തൃപ്‌തരല്ല. ക്യാപ്റ്റൻ സൂര്യകുമാറിന്റെ ബാറ്റിംഗിന് ഇറങ്ങാതെയുള്ള തീരുമാനം ധാരാളം ചർച്ചകൾക്ക് കാരണമായി. സോണി സ്പോർട്സിൽ മുൻ ഓൾറൗണ്ടർ ഇർഫാൻ പത്താനുമായി നടത്തിയ ചർച്ചയിൽ, ഗവാസ്കർ ഇന്ത്യൻ ക്യാപ്റ്റന്റെ തീരുമാനത്തെ പിന്തുണച്ചു, ഇങ്ങനെ അഭിപ്രായപ്പെട്ടു:
“അദ്ദേഹം ഒരു ഓവർ എങ്കിലും ബാറ്റ് ചെയ്തിരുന്നുവെങ്കിൽ, അദ്ദേഹത്തിന് കുറച്ച് ഫോറുകളും സിക്സറുകളും അടിക്കാമായിരുന്നു, അത് അദ്ദേഹത്തിന് നല്ലതാകുമായിരുന്നു. പക്ഷേ, പാകിസ്ഥാനെതിരെ അദ്ദേഹം ബാറ്റ് ചെയ്ത രീതി വെച്ച് നോക്കുമ്പോൾ അയാൾക്ക് ബാറ്റിംഗ് പരിശീലനം ആവശ്യമില്ലായിരിക്കാം. ഒരു മത്സരത്തിൽ ഇന്ത്യ പെട്ടെന്ന് വിക്കറ്റുകൾ നഷ്ടപ്പെട്ടാൽ കുൽദീപ് യാദവിന്റെ ബാറ്റിംഗ് പ്രയോജനപ്പെടുമെന്ന് അദ്ദേഹം കരുതിയിരിക്കാം. അതുകൊണ്ടായിരിക്കാം അദ്ദേഹം കുൽദീപിനെ തനിക്ക് മുമ്പ് ബാറ്റിംഗിന് അയച്ചത്.
“അദ്ദേഹം വളരെ യാഥാസ്ഥിതിക ചിന്താഗതിക്കാരനാണ്. അദ്ദേഹം തന്നെ പന്തെറിഞ്ഞതും റിങ്കു സിങ്ങിന് പന്ത് നൽകിയതും ശ്രീലങ്കയിൽ നമ്മൾ കണ്ടു. വഴുതിപ്പോയതായി തോന്നിയ കളി അദ്ദേഹം തലകീഴായി മാറ്റുകയും ഇന്ത്യ മത്സരം ജയിക്കുകയും ചെയ്തു. അദ്ദേഹം ഒരു നൂതന ചിന്തകനാണ്. അതുകൊണ്ടായിരിക്കാം അദ്ദേഹം ബാറ്റ് ചെയ്യാതെ കുൽദീപിനെയും അർഷ്ദീപ് സിംഗിനെയും നേരത്തെ അയച്ചത്,” ഗവാസ്‌ക്കർ കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ മുൻ ഗ്രൂപ്പ് മത്സരത്തിൽ ദുബായിൽ പാകിസ്ഥാനെതിരെ 37 പന്തിൽ നിന്ന് 47* റൺസ് നേടിയ സൂര്യകുമാറാണ് ടോപ് സ്കോറർ ആയിരുന്നത്. അഞ്ച് ഫോറുകളും ഒരു സിക്സറും ആ ഇന്നിംഗ്സിലുണ്ടായിരുന്നു.
Discussion about this post