പലസ്തീന് രാഷ്ട്രപദവി നൽകിയ രാജ്യങ്ങൾക്ക് നേരെ മുന്നറിയിപ്പിന്റെ സ്വരം ഉയർത്തി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. പലസ്തീനെ രാജ്യമായി അംഗീകരിച്ച യുകെ,കാനഡ,ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങൾക്കാണ് മുന്നറിയിപ്പ്. ഈ രാജ്യങ്ങൾ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയാണെന്ന് നെതന്യാഹു കുറ്റപ്പെടുത്തി.
ഒക്ടോബർ ഏഴിലെ ഭീകരമായ കൂട്ടക്കൊലയ്ക്ക് ശേഷവും പലസ്തീനെ അംഗീകരിക്കുന്ന നേതാക്കൾക്കായി ഒരു കൃത്യമായ സന്ദേശം നൽകാം, നിങ്ങൾ ഭീകരതയ്ക്ക് വലിയ പ്രോത്സാഹനം നൽകുകയാണ്. എന്നാൽ, നിങ്ങൾക്ക് ഞാൻ മറ്റൊരു സന്ദേശം തരാം, അതൊരിക്കലും സംഭവിക്കൻ പോകുന്നില്ല. ജോർദാൻ നദിയുടെ പടിഞ്ഞാറ് ഭാഗത്ത് പലസ്തീൻ എന്ന രാഷ്ട്രം ഉണ്ടാകില്ല. വർഷങ്ങളായി ആഭ്യന്തരമായും വിദേശത്തുനിന്നുമുള്ള വലിയ സമ്മർദ്ദങ്ങൾക്കിടയിലും ആ ഭീകരരാഷ്ട്രത്തിന്റെ നിർമ്മാണം ഞാൻ തടഞ്ഞുകൊണ്ടിരിക്കുകയാണെന്ന് നെതന്യാഹു പറഞ്ഞു.
അതേസമയം ഇന്ന് യുഎൻ പൊതുസഭ വാർഷിക സമ്മേളനത്തിൽ ഫ്രാൻസ്, ബൽജിയം, മാൾട്ട തുടങ്ങിയ രാജ്യങ്ങളുടെ പ്രഖ്യാപനങ്ങളുണ്ടാകും.
Discussion about this post