ബംഗാൾ ഉൾക്കടലിനു പുറമെ പടിഞ്ഞാറൻ പസഫിക് സമുദ്രത്തിൽ രാഗസ ചുഴലിക്കാറ്റ് സജീവമായി.വ്യാഴാഴ്ചയോടെ (സെപ്റ്റംബർ 25) ബംഗാൾ ഉൾക്കടലിൽ രണ്ടാമത്തെ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നും വിവരങ്ങളുണ്ട്.
ഇത് തീവ്രന്യൂനമർദമായി സെപ്റ്റംബർ 27ന് ആന്ധ്രാ – ഒഡിഷ തീരത്ത് കരയിൽ പ്രവേശിച്ചേക്കും. പസഫിക് ചുഴലിക്കാറ്റ്, നിലവിലെ ന്യൂനമർദത്തിന്റെ സ്വാധീനം, വരാനിരിക്കുന്ന ന്യൂനമർദം എന്നിവയുടെ ഫലമായി ഈ മാസം അവസാനംവരെ സംസ്ഥാനത്ത് പൊതുവെ മഴയിൽ വർധനവ് ഉണ്ടാകും. പൊതുവെ 25ന് ശേഷം മഴ കൂടാനാണ് സാധ്യത.
Discussion about this post