കസ്റ്റംസിൻറെ ഓപ്പറേഷൻ നുംഖോറിൻറെ ഭാഗമായി ഇടുക്കിയിലും പരിശോധന. ഇടുക്കിയിൽ സോഷ്യൽ മീഡിയ ഇൻഫ്‌ളൂവൻസറുടെ കാർ കസ്റ്റംസ് പിടിച്ചെടുത്തു. തിരുവനന്തപുരം സ്വദേശിനി ചിപ്പു എന്ന് അറിയപ്പെടുന്ന ശിൽപ്പ സുരേന്ദ്രൻറെ ലാൻഡ് ക്രൂയിസറാണ് പിടിച്ചെടുത്തത്.
മലപ്പുറം തിരൂർ സ്വദേശികളിൽ നിന്നാണ് ഇവർ വാഹനം വാങ്ങിയത്. മെക്കാനിക്ക് പണികൾക്കായാണ് അടിമാലിയിൽ കാർ എത്തിച്ചത്. ഇതിനിടെയാണ് കസ്റ്റംസ് കാർ അന്വേഷണത്തിൻറെ ഭാഗമായി കസ്റ്റഡിയിലെടുത്തത്.
ഭൂട്ടാൻ വഴി കോടികൾ നികുതിവെട്ടിച്ചുള്ള വാഹന കടത്ത് കണ്ടെത്താനുള്ള റെയ്ഡാണ് ഓപ്പറേഷൻ നുംഖൂർ. ലോകത്താകമാനം ആയിരത്തിലേറെ വാഹനങ്ങൾ കള്ളക്കടത്തിലൂടെ എത്തിച്ചിട്ടുണ്ടെന്നാണ് വിവരം. അതിൽ ഇരുന്നൂറോളം വാഹനങ്ങൾ കേരളത്തിൽ തന്നെയുണ്ട്. 36 കാറുകൾ മാത്രമാണ് ഇതുവരെ കണ്ടെത്താനായത്. ബാക്കിയുള്ളവ തേടുകയാണ് അന്വേഷണസംഘം.
Discussion about this post