കൊച്ചി : നവീന കേരളം ശ്രീനാരായണ ഗുരുവിന്റെ നിർമിത വസ്തുവാണെന്നും ഗുരുദേവനെ ഒഴിവാക്കിയുള്ള കേരളം ചിന്തിക്കാൻ കഴിയാത്തതാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. അദ്ദേഹത്തിന്റെ സഹോദരന്റെ വസതിയിൽ ശ്രീനാരായണഗുരുവിന്റെ മഹാസമാധി ദിനാചരണത്തിന്റെ ഭാഗമായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ .
ശ്രീനാരായണ സേവാസംഘം പ്രസിഡന്റ് അഡ്വ.എൻ.ഡി. പ്രേമചന്ദ്രൻ അധ്യക്ഷത വഹിച്ചു. എൻ.എം. പിയേഴ്സൺ,ശ്രീനാരായണ സേവാസംഘം സെക്രട്ടറി പി.പി.രാജൻ എന്നിവർ പ്രസംഗിച്ചു. സന്ധ്യാ സായികുമാർ പ്രഭാഷണം നടത്തി. ഉപവാസയജ്ഞവും നടന്നു. കോട്ടയം അനിരുദ്ധൻ തന്ത്രിയുടെ കാർമികത്വത്തിൽ ശാന്തിഹവനം നടന്നു. അരൂർ വിപഞ്ചിക ഓർക്കസ്ട്ര ഗുരുദേവ ഗാനാമൃതം അവതരിപ്പിച്ചു.
Discussion about this post