സെപ്റ്റംബർ 30 പൊതു അവധി പ്രഖ്യാപിച്ചു. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി (പൂജവയ്പ്പ്), സംസ്ഥാനത്തെ സർക്കാർ, അർദ്ധസർക്കാർ. പൊതുമേഖലാ നെഗോഷ്യബിൾ ഇൻസ്ട്രമെൻ്റ് ആക്ട് പ്രകാരം പ്രവർത്തിയ്ക്കുന്ന സ്ഥാപനങ്ങൾക്കും, പ്രഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് ദുർഗാഷ്ടമി ദിവസം സർക്കാർ പൊതു അവധി പ്രഖ്യാപിച്ചത്.
തിങ്കളാഴ്ച വൈകീട്ട് പൂജ വെക്കുന്നതിനാലാണ് ചൊവ്വാഴ്ച അവധി. ഇതോടെ നവരാത്രിയുടെ ഭാഗമായി തുടർച്ചയായ മൂന്ന് ദിവസമാണ് അവധി ലഭിക്കുക.30ന് നിയമസഭാ സമ്മേളനം നടക്കുന്നതിനാൽ നിയമസഭയുമായി ബന്ധപ്പെട്ട ചുമതലയുള്ള ഉദ്യോഗസ്ഥർക്ക് അവധി ബാധകമല്ല.
വിശ്വാസപ്രകാരം ഈ വർഷത്തെ പൂജവെയ്പ്പും വിദ്യാരംഭവും അസ്തമയ സമയത്ത് അഷ്‌ടമി തിഥി വരുന്ന ദിവസം പൂജവെയ്പ്‌പും ദശമി തിഥി ഉദയം മുതൽ ആറ് നാഴികയെങ്കിലും വരുന്ന ദിവസം പൂജയെടുപ്പും വിദ്യാരംഭവും ആചരിക്കണം. ഇതിനിടയിൽ രണ്ട് ദിവസങ്ങളിലായി നവമി തിഥി വരുന്നതിനാലാണ് പൂജയെടുപ്പ് നാലാംദിവസമാകുന്നത്.
Discussion about this post