തിയേറ്ററുകൾ കീഴടക്കി ‘ലോക’ചാപ്റ്റർ വൺ:ചന്ദ്ര കുതിക്കുകയാണ്. 300 കോടിയെന്ന സുവർണ നേട്ടത്തിലേക്കാണ് ലോകയുടെ ജൈത്രയാത്ര. ഇൻഡസ്ട്രി ഹിറ്റയാതിന് പിന്നാലെ ഇതാ ചിത്രത്തിന്റെ രണ്ടാം ഭാഗവും പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറക്കാർ. ദുൽഖർ സൽമാന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട വീഡിയോ ഇതിനോടകം തന്നെ സോഷ്യൽമീഡിയയിൽ തരംഗമായിക്കഴിഞ്ഞു. ‘കെട്ടുകഥകൾക്കും ഇതിഹാസങ്ങൾക്കുമപ്പുറം ഒരു പുതിയ അദ്ധ്യായം ആരംഭിക്കുന്നു’, എന്ന കുറിപ്പോടെയാണ് ദുൽഖർ പ്രൊമോ പങ്കുവെച്ചത്.
ഹോളിവുഡിലെ സൂപ്പർ ഹിറ്റ് കോമ്പോയായ ഡെഡ്പൂൾ – വോൾവറീൻ വൈബിലാണ് വിഡിയോ ഒരുക്കിയിരിക്കുന്നത്. അവേശകരമായ പ്രമോ വീഡിയോയിൽ ലോകയുടെ രണ്ടാം അദ്ധ്യായം ടൊവിനോ തോമസ് അവതരിപ്പിക്കുന്ന ചാത്തന്റെ കഥയാണെന്നത് വ്യക്തമാണ്. ചിത്രത്തിലെ നായക- പ്രതിനായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതും ടോവിനോ തന്നെ എന്ന സൂചനയുമുണ്ട്.
വെൻ ലജൻഡ്സ് ചിൽ’ എന്ന പേരിൽ, ചാത്തനായ ടൊവിനോയും ആദ്യഭാഗത്തിൽ ചാർളി എന്ന ഒടിയനായെത്തിയ ദുൽഖറും തമ്മിൽ കള്ളുകുടിച്ചിരിക്കുന്ന വീഡിയോയാണ് പുറത്തുവിട്ടത്. ഇരുവരും തമ്മിലുള്ള രസകരമായ സംഭാഷണവും കേൾക്കാം. ‘എന്നെ ഇടയ്ക്കൊക്കെ വിളിക്കടോ’ എന്ന് ചാത്തൻ ഒടിയനോട് പറയുന്ന സംഭാഷണത്തോടെയാണ് വീഡിയോ തുടങ്ങുന്നത്. എപ്പോഴും വേണമില്ലെന്നും ഒരു അമ്പതോ നൂറോ കൊല്ലം കൂടുമ്പോൾ മതിയെന്നും ചാത്തൻ പറയുന്നു. കള്ളുകുടിച്ചാൽ അറുബോറൻ ആയതുകൊണ്ട് വിളിക്കാൻ താത്പര്യമില്ലെന്ന് ഒടിയന്റെ മറുപടി. തനിക്ക് 359 സഹോദരങ്ങൾ ഉണ്ടെന്ന് ചാത്തൻ പറയുന്നുണ്ട്. കള്ളുകുടിച്ചാൽ താൻ ഫണ്ണാണെന്നും കൂട്ടിച്ചേർക്കുന്നു.
‘മൈ ഗേൾ’ എന്നാണ് ചാപ്റ്റർ വണ്ണിലെ കള്ളിയങ്കാട്ട് നീലിയെ ചാത്തൻ വിശേഷിപ്പിക്കുന്നത്. ചാപ്റ്റർ രണ്ടിൽ താനാണെന്നും ചാത്തൻ പറയുന്നു. ഹിറ്റ്ലറെ കൊന്നത് താനാണോയെന്ന് ഒടിയനോട് ചാത്തൻ ചോദിക്കുന്നു. തന്റെ ചേട്ടൻ പുറത്തിറങ്ങിയിട്ടുണ്ട്. തന്നെപ്പോലെ ഫൺ അല്ല, ചേട്ടൻ കുറിച്ച് വയലന്റ് ആണ്. മൂത്തോനേയും തന്നേയുമാണ് വേണ്ടത്. എന്തേലും സഹായം ആവശ്യമായി വന്നാൽ വിളിക്കും. വരുമോ എന്നും ചാത്തൻ ഒടിയനോട് ചോദിക്കുന്നു. നിന്റെ കുടുംബപ്രശ്നത്തിൽ താനെന്തിന് ഇടപടണമെന്ന് മറുപടി. വന്നില്ലെങ്കിൽ ചാത്തന്മാർ തന്നെ കൊണ്ടുവരുമെന്ന് ടൊവിനോയുടെ ചാത്തൻ പറയുന്നു. ‘നീ വിളിക്ക് നമുക്ക് നോക്കാം’, എന്ന് ഒടിയൻ പറയുന്നു. പിന്നീട് ഏറെ ദുരൂഹതകൾ ഭാഗിയാക്കിയാണ് ടീസർ അവസാനിക്കുന്നത്. ചാപ്റ്റർ വണ്ണിലേക്ക് ലീഡ് ചെയ്യുന്ന നിരവധി സൂചനകളും വീഡിയോയിലുണ്ട്.
Discussion about this post