രാജ്യത്തെ ടെലികമ്യൂണിക്കേഷൻ രംഗത്തിന് പുത്തൻ ഉണർവുമായി ബിഎസ്എൻഎൽ തദ്ദേശീയമായി വികസിപ്പിച്ച ‘സ്വദേശി’ 4ജി സ്റ്റാക്ക്. ഇന്ന് ഒഡീഷയിൽ വച്ച് നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇത് രാജ്യത്തിന് സമർപ്പിച്ചു. ബിഎസ്എൻഎല്ലിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് നടന്ന ചടങ്ങിൽ, 37,000 കോടി രൂപ മുതൽമുടക്കിൽ നിർമ്മിച്ച 97,500-ൽ അധികം 4ഏ ടവറുകളും അദ്ദേഹം കമ്മീഷൻ ചെയ്തു. ഇതോടെ,ഫിൻലൻഡ് (നോക്കിയ), സ്വീഡൻ (എറിക്‌സൺ), ദക്ഷിണ കൊറിയ (സാംസങ്), ചൈന (വാവെയ്) എന്നീ രാജ്യങ്ങൾക്കു ശേഷം സ്വന്തം നിലയിൽ ടെലികോം നെറ്റ്‌വർക് ഉപകരണങ്ങൾ വികസിപ്പിക്കുന്ന അഞ്ചാമത്തെ രാജ്യമായി കൂടി ഇന്ത്യ മാറി.
പൂർണമായും ഇന്ത്യയിൽ നിർമ്മിച്ച ഈ സാങ്കേതികവിദ്യ ക്ലൗഡ് അധിഷ്ഠിതവും ഭാവിയിലെ ആവശ്യങ്ങൾക്ക് അനുയോജ്യവുമാണ്. ആവശ്യമുള്ളപ്പോൾ എളുപ്പത്തിൽ 5ജിയിലേക്ക് മാറ്റാൻ സാധിക്കുമെന്നത് ഇതിന്റെ പ്രധാന സവിശേഷതയാണ്.ഇത് ഗ്രാമീണ ജനതവിഭാഗങ്ങൾക്കിടയിലുള്ള ഡിജിറ്റൽ അന്തരം ഇല്ലാതാക്കാൻ സഹായിക്കും. ഒപ്പം ബിഎസ്എൻഎലിന്റെ 5ജി അപ്ഗ്രേഡിന് വഴിയൊരുക്കും. രാജ്യത്തെ 26,700-ൽ അധികം വിദൂര ഗ്രാമങ്ങളിലേക്ക് ഈ പദ്ധതിയിലൂടെ 4ജി കണക്റ്റിവിറ്റി എത്തും.ഈ ടവറുകളിൽ ഭൂരിഭാഗവും സൗരോർജ്ജത്തിലാണ് പ്രവർത്തിക്കുന്നത്. എന്നതും പ്രത്യേകതയാണ്.
കേരളത്തിൽ മാത്രം ഗുണം ലഭിക്കുക ഏകദേശം 28 ലക്ഷം ഉപയോക്താക്കൾക്കായിരിക്കും. നിലവിൽ ബിഎസ്എൻഎൽ 4ജി ലഭ്യമാക്കിയ 6,880 ടവറുകൾക്ക് കീഴിൽ 28.1 ലക്ഷം പേർ സേവനം ഉപയോഗിച്ചുതുടങ്ങിയെന്നാണ് കണക്ക്. കഴിഞ്ഞ നാലഞ്ച് വർഷങ്ങളായി 4ജി ഉപയോഗിക്കാൻ കഴിയുന്ന സിം കാർഡുകളാണ് ബിഎസ്എൻഎൽ നൽകുന്നത്. തീർത്തും പഴയ സിം ഉപയോ ഗിക്കുന്നവർ മാത്രമേ പുതിയ സിം എടുക്കേണ്ടതുള്ളൂ.
Discussion about this post