2025 ഏഷ്യാ കപ്പ് ഫൈനലിൽ പാകിസ്ഥാനെ തകർത്തെറിഞ്ഞ് ജേതാക്കളായി ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ ഉയർത്തിയ 147 റൺ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 5 വിക്കറ്റിന്റെ ജയമാണ് സ്വന്തമാക്കിയത്. ഇന്ത്യ എളുപ്പത്തിൽ ജയിക്കും എന്ന് തോന്നിച്ച സമയത്ത് നിന്ന് മത്സരം ഒരു സമയത്ത് പിടിക്കുന്ന രീതിയിലേക്ക് പാകിസ്ഥാൻ കാര്യങ്ങൾ എത്തിച്ചതാണ്. എന്നാൽ അർദ്ധ സെഞ്ച്വറി നേടിയ തിലക് വർമ്മയുടെ 53 പന്തിൽ 69 ബലത്തിൽ ഇന്ത്യ ജയിച്ചുകയറുക ആയിരുന്നു.
പാകിസ്ഥാൻ ഉയർത്തിയ 147 റൺ പിന്തുടർന്ന ഇന്ത്യ ഒരു സമയത്ത് 20 – 3 എന്ന നിലയിൽ നിന്നതാണ്. എന്നാൽ പണ്ട് ടി 20 ലോകകപ്പ് കാലത്തെ കോഹ്‌ലിയുടെ പ്രകടനം ഓർമിപ്പിച്ച് തിലക് വർമ്മ ക്രീസിൽ എത്തുന്നു. കാറിന്റെ ഗിയർ മാറ്റുന്ന പോലെ ആവശ്യം അനുസരിച്ച് താരം ഇന്നിങ്സിന്റെ വേഗത കുറക്കുകയും കൂട്ടുകയും ചെയ്യുന്നു. സഞ്ജുവിനെ പോലെ മറ്റൊരു സീനിയർ താരം ക്രീസിൽ നിൽക്കുമ്പോൾ ഉണ്ടാകുന്ന സമാധാനവും താരത്തിന് ഉണ്ടായിരുന്നു. ഇരുവരും മനോഹരമായി മുന്നേറുന്ന സമയത്താണ് 24 റൺ എടുത്ത് സഞ്ജു മടങ്ങുന്നത്.
എന്നാൽ തിലക് അവസാനിപ്പിക്കാൻ തയാറായിരുന്നില്ല. സഞ്ജുവിനെ പോലെ തന്നെ മികച്ച ഒരു കൂട്ടുകാരനെ ശിവം ദുബൈയിൽ കണ്ട തിലക് ചില സമയത്ത് ആക്രമണ സമീപനവും ചിലപ്പോൾ പ്രതിരോധ സമീപനവും സ്വീകരിച്ചു. ഇതോടെ പാക് സമ്മർദ്ദത്തിലായി. ഹാരിസ് റൗഫിനെതിരെ ഇതിനിടയിൽ താരം ഡീപ് ബാക്വെർഡ് സ്ക്വയറിന് മുകളിലൂടെ അടിച്ച സിക്സ് മത്സരത്തിലെ തന്നെ ഏറ്റവും മികച്ച ഷോട്ടുകളിൽ ഒന്നായിരുന്നു.
ദുബൈ 19 ആം ഓവറിൽ മടങ്ങിയ ശേഷം റൗഫിനെ പോലെ വളരെ പരിചയസമ്പത്തുള്ള ഒരു ബോളർ അവസാന ഓവർ എറിയാൻ എത്തുമ്പോൾ ഉണ്ടാകുന്ന സമ്മർദ്ദം ഒന്നും കാണിക്കാതെയാണ് താരം കളിച്ചത്. 10 റൺ വേണ്ടപ്പോൾ അതിൽ 9 റൺസും നേടി മത്സരം അവസാനിപ്പിക്കുന്ന ജോലി മാത്രമാണ് റിങ്കുവിന് നൽകിയത്. ആ ഇന്നിംഗ്സ് ഇല്ലായിരുന്നു എങ്കിൽ ഈ ഏഷ്യാ കപ്പ് ഒരുപക്ഷെ പാകിസ്താന്റെ ഷെൽഫിൽ ഇരിക്കുമായിരുന്നു.
അയാൾ ഇന്ന് കളിച്ച ഇന്നിങ്സിന്റെ പ്രത്യേകത നോക്കുക
ഏഷ്യാ കപ്പ് ഫൈനൽ.
– പാകിസ്ഥാനെതിരെ.
– 147 റൺസ് പിന്തുടരുന്നു.
– ഇന്ത്യ 20/3 എന്ന നിലയിൽ നിൽക്കുമ്പോൾ ബാറ്റൺ ഏറ്റെടുക്കുന്നു.
Discussion about this post