ഇന്ത്യ- പാകിസ്ഥാൻ ഏഷ്യാ കപ്പ് മത്സരം എല്ലാ അർത്ഥത്തിലും ഒരു ആവേശ പോരാട്ടം തന്നെ ആയിരുന്നു. ബാറ്റും പന്തും തമ്മിലുള്ള ഏറ്റവും മികച്ച പോരാട്ടം കണ്ട മത്സരത്തിൽ 5 വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ആവേശ ജയം. പാക് ഉയർത്തിയ 147 റൺ പിന്തുടർന്ന ഇന്ത്യ ഒരു ഘട്ടത്തിൽ 20 – 3 എന്ന നിലയിൽ തകർന്നതാണ്. എന്നാൽ ആദ്യം സഞ്ജുവുമായിട്ടും പിന്നെ ശിവം ദുബൈ, റിങ്കു സിംഗ് എന്നിവരുമായി മനോഹര കൂട്ടുകെട്ട് സ്ഥാപിച്ച തിലക് വർമ്മയാണ് അർദ്ധ സെഞ്ച്വറി നേടി ഇന്ത്യൻ ഹീറോയായത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം അതിന്റെ ഏറ്റവും വലിയ അവസ്ഥയിൽ നിൽക്കുന്ന സമയത്ത് തന്നെയാണല്ലോ ഇത്തവണത്തെ ഏഷ്യാ കപ്പിന്റെ ആരംഭം. ഗ്രുപ്പ് ഘട്ടത്തിലും സൂപ്പർ 4 ലും പാകിസ്ഥാനെ തോൽപ്പിച്ച ഇന്ത്യക്ക് ഈ രണ്ട് ഘട്ടത്തിലും വലിയ മത്സരമൊന്നും കിട്ടിയിരുന്നില്ല. എന്നാൽ ഇന്നലെ ജയിക്കാനുറച്ച മനസുമായി പാകിസ്ഥാനും ഇറങ്ങിയതോടെ നല്ല ഒരു മത്സരം ആരാധകർക്ക് കാണാനായി.
മത്സരത്തിലെ ഇന്ത്യൻ ജയത്തിന് പിന്നാലെ സോഷ്യൽ മീഡിയയിലടക്കം പാകിസ്ഥാനെ കളിയാക്കുന്ന ഇന്ത്യൻ ആരാധകർക്ക് ഒപ്പം ചേരുകയാണ് ഇന്ത്യൻ താരങ്ങളും. ചായ കപ്പുമായി കിടക്കുന്ന ഫോട്ടോ പങ്കിട്ടാണ് വരുൺ ചക്രവർത്തി വിജയം ആഘോഷിച്ചത്. എസിസി തലപ്പത്ത് ഇരിക്കുന്ന ആൾ പാകിസ്ഥാനിൽ നിന്നുള്ള ആളായതിനാൽ ഇന്ത്യ ഏഷ്യാ കപ്പ് ട്രോഫി മേടിച്ചിരുന്നില്ല. പകരം ഗ്രൗണ്ടിൽ ട്രോഫിയില്ലാതെയുള്ള ആഘോഷമാണ് ടീം നടത്തിയത്. എന്തായാലും കിരീടമല്ല അല്ല വിജയമാണ് പ്രധാനം എന്ന സൂര്യകുമാർ യാദവിന്റെ വാക്കുകൾ പോലെ തന്നെ ഇന്ത്യൻ ടീം ഒന്നടനകം ആ തീരുമാനം എടുക്കുക ആയിരുന്നു.
കപ്പുമായി കിടക്കുന്ന ഫോട്ടോയിട്ട വരുണിന് പിന്നാലെ ഇന്നലെ ഏഷ്യാ കപ്പ് ഫൈനൽ നഷ്‌ടമായ ഹർദിക് 3 – 0 എന്ന് കൈ വിരലിൽ കാണിക്കുന്ന ചിത്രമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. മൂന്ന് തവണയും ഇന്ത്യക്ക് മുന്നിൽ തീർന്ന പാകിസ്ഥാനെയാണ് അദ്ദേഹം സൂചിപ്പിച്ചത്.
INSTAGRAM POST OF HARDIK PANDYA…!!!! 🔥 pic.twitter.com/UdJnQybp1y
— Johns. (@CricCrazyJohns) September 29, 2025
VARUN CHAKRAVARTHY IS TROLLING…!!! 😂 pic.twitter.com/aA01DJQEdC
— Johns. (@CricCrazyJohns) September 29, 2025
Discussion about this post