ഏഷ്യാ കപ്പ് ഫൈനലിൽ ഇന്ത്യ ജയിച്ചതിന് പിന്നാലെ ഉയർന്നുവന്നിരിക്കുന്നത് ട്രോഫി വിവാദമാണല്ലോ. പാകിസ്ഥാൻ ആഭ്യന്തര മന്ത്രിയും ക്രിക്കറ്റ് ബോർഡ് ചെയർമാനുമായ മൊഹ്‌സിൻ നഖ്‌വിയിൽ കിരീടം വാങ്ങില്ല എന്ന് ടൂർണമെന്റ് തുടങ്ങുന്നതിന് മുമ്പുതന്നെ ഇന്ത്യ അറിയിച്ചതാണ്. ആ നിലപാടിന് ഒരു മാറ്റവും വരുത്താതെ ഇന്ത്യ ട്രോഫി ഏറ്റുവാങ്ങില്ല എന്ന് അർഹതപെട്ടവരെ അറിയിക്കുക ആയിരുന്നു. ട്രോഫി കൊണ്ട് നഖ്‌വി തന്റെ മുറിയിലേക്ക് പോയെന്നും ചില റിപ്പോർട്ടുകൾ പറയുന്നു.
എന്തായാലും ബിസിസിഐ ഈ വിഷയത്തിൽ തങ്ങളുടെ നിലപാട് അറിയിച്ചുകഴിഞ്ഞിരിക്കുന്നു. ബിസിസിഐ സെക്രട്ടറി പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ്.
“പാകിസ്ഥാന്റെ പ്രധാന നേതാക്കളിൽ ഒരാളായ എസിസി ചെയർമാനിൽ നിന്ന് ഏഷ്യാ കപ്പ് ട്രോഫി സ്വീകരിക്കേണ്ടെന്ന് ഞങ്ങൾ തീരുമാനിച്ചു. പക്ഷേ അതിനർത്ഥം അദ്ദേഹത്തിന് മെഡലും ട്രോഫിയും കൊണ്ടുപോകാമെന്നല്ല . ഇത് വളരെ നിർഭാഗ്യകരമാണ്, ട്രോഫിയും മെഡലുകളും എത്രയും വേഗം ഇന്ത്യയ്ക്ക് തിരികെ നൽകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. നവംബറിൽ ദുബായിൽ ഒരു ഐസിസി സമ്മേളനം ഉണ്ട്. അടുത്ത സമ്മേളനത്തിൽ, എസിസി ചെയർപേഴ്‌സണിന്റെ നടപടിക്കെതിരെ ഞങ്ങൾ വളരെ ഗൗരവമേറിയതും ശക്തവുമായ ഒരു പ്രതിഷേധം അറിയിക്കാൻ പോകുന്നു”
അർഹതപ്പെട്ട ട്രോഫി ഇന്ത്യക്ക് നൽകാതെ മുങ്ങിയ നഖ്‌വിയിയുടെ നടപടിക്കെതിരെ വലിയ പ്രതിഷേധമാണ് ഇന്ത്യ അറിയിക്കുന്നത്. പാക് ഉയർത്തിയ 147 റൺ പിന്തുടർന്ന ഇന്ത്യ കളിയുടെ ഒരു ഘട്ടത്തിൽ 20 – 3 എന്ന നിലയിൽ ആയിരുന്നു നിന്നത്. 4 റൺ എടുത്ത അഭിഷേകും 1 റൺ മാത്രമെടുത്ത സൂര്യകുമാറും 12 റൺ എടുത്ത ഗില്ലും മടങ്ങിയായപ്പോൾ തോൽവിയുറപ്പിച്ചതായിരുന്നു ഇന്ത്യ. എന്നാൽ ആദ്യം സഞ്ജുവുമായിട്ടും പിന്നെ ശിവം ദുബൈ, റിങ്കു സിംഗ് എന്നിവരുമായി മനോഹര കൂട്ടുകെട്ട് സ്ഥാപിച്ച തിലക് വർമ്മയാണ് അർദ്ധ സെഞ്ച്വറി നേടി ഇന്ത്യൻ ഹീറോയായത്
STRONG WORDS FROM BCCI SECRETARY ON ANI:
“We have decided not to take the Asia Cup trophy from the ACC chairman, who happens to be one of the main leaders of Pakistan. So we decided not to take it from him but that does not mean that the gentleman will take away the trophy with… pic.twitter.com/2GRsXaXgav
— Johns. (@CricCrazyJohns) September 28, 2025
Discussion about this post