അച്ഛന്റെ പാത പിന്തുടർന്നു നെൽക്കൃഷിയിലും പരീക്ഷണം നടത്താൻ ധ്യാൻ ശ്രീനിവാസൻ. കണ്ടനാട് പാടശേഖരത്തിൽ പാടശേഖര സമിതിയുടെ ഒപ്പം ചേർന്ന് ഇത്തവണ ധ്യാൻ ശ്രീനിവാസനും കൃഷിയിറക്കുകയാണ്. ഇത്തവണ 80 ഏക്കറിലാണ് കൃഷി. നടൻ ശ്രീനിവാസൻ തുടങ്ങിയ 2 ഏക്കറിലെ കൃഷിയാണ് പടിപടിയായി ഉയർത്തി ഇത്രയും ഏക്കറിലേക്കു വ്യാപിപ്പിച്ചത്.
തരിശായി കിടന്ന പാടങ്ങൾ ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള കണ്ടനാട് പാടശേഖര സമിതി പുനർജീവിപ്പിക്കുകയായിരുന്നു.ശ്രീനിവാസന്റെ നേതൃത്വത്തിലാണ് ഏറെ വർഷങ്ങളായി ഇവിടെ നെൽകൃഷി ചെയ്തുവന്നത്. പാടശേഖരത്തിന് ചേർന്നു തന്നെയാണ് ശ്രീനിവാസൻ കുടുംബസമേതം താമസിക്കുന്നതും. സാജു കുര്യൻ, മനു ഫിലിപ്പ് എന്നിവരാണ് കൃഷിക്ക് നേതൃത്വം നൽകുന്നത്.
ഇത്തവണ ഉമ വിത്തുകളാണു വിതയ്ക്കുന്നത്. 1,500 കിലോഗ്രാമിൽ ഏറെ വിത്തുകൾ കഴിഞ്ഞ ദിവസം എത്തിയിട്ടുണ്ട്. 5 ഏക്കറിൽ നാടൻ വിത്തുകളും ഉണ്ട്.
Discussion about this post