ഏഷ്യാ കപ്പിലെ ഇന്ത്യയുടെ തകർപ്പൻ വിജയത്തിന് പിന്നാലെ ടീമിന് വലിയ രീതിയിൽ ഉള്ള അഭിനന്ദനവും കൈയടികളുമാണ് കിട്ടുന്നത്. വിജയത്തിന് തൊട്ടുപിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ടീമിനെ തന്റെ അഭിനന്ദനം അറിയിച്ചിരുന്നു. “ഗെയിം മൈതാനത്ത് ഓപ്പറേഷൻ സിന്ദൂർ. അതേ ഫലം – ഇന്ത്യ വിജയിച്ചു! നമ്മുടെ ക്രിക്കറ്റ് താരങ്ങൾക്ക് അഭിനന്ദനങ്ങൾ” എന്ന് അദ്ദേഹം കുറിച്ചു.
ഏഷ്യാ കപ്പ് ഫൈനലിൽ ഇന്ത്യ ജയിച്ചതിന് പിന്നാലെ ഉയർന്നുവന്നത് ട്രോഫി വിവാദമാണ്. പാകിസ്ഥാൻ ആഭ്യന്തര മന്ത്രിയും ക്രിക്കറ്റ് ബോർഡ് ചെയർമാനുമായ മൊഹ്‌സിൻ നഖ്‌വിയിൽ കിരീടം വാങ്ങില്ല എന്ന് ടൂർണമെന്റ് തുടങ്ങുന്നതിന് മുമ്പുതന്നെ ഇന്ത്യ അറിയിച്ചതാണ്. ആ നിലപാടിന് ഒരു മാറ്റവും വരുത്താതെ ഇന്ത്യ ട്രോഫി ഏറ്റുവാങ്ങില്ല എന്ന് അർഹതപെട്ടവരെ അറിയിക്കുക ആയിരുന്നു. ട്രോഫി കൊണ്ട് നഖ്‌വി തന്റെ മുറിയിലേക്ക് പോയെന്നും ചില റിപ്പോർട്ടുകൾ പറയുന്നു.
നഖ്വി എന്തായാലും വിവാദങ്ങൾക്ക് നേരിട്ട് മറുപടി പറയാതെ നരേന്ദ്ര മോദിയുടെ കുറിപ്പിന് മറുപടി നൽകിയിരിക്കുകയാണ്. “യുദ്ധമായിരുന്നു നിങ്ങളുടെ അഭിമാനത്തിൻ്റെ അളവുകോൽ എങ്കിൽ, പാകിസ്ഥാനിൽ നിന്ന് നിങ്ങൾക്ക് കിട്ടിയ അപമാനകരമായ തോൽവികൾ ഇതിനകം ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു ക്രിക്കറ്റ് മത്സരത്തിനും ആ സത്യം മാറ്റിയെഴുതാൻ കഴിയില്ല.”
എന്തായാലും ഇന്ത്യക്ക് ട്രോഫി തരാതെ മുങ്ങിയ രീതിയെയും ശേഷം ഇപ്പോൾ പറഞ്ഞ അഭിപ്രായത്തിനും വലിയ വിമർശനമാണ് അദ്ദേഹത്തിന് കിട്ടുന്നത്.
— Akash Kharade (@cricaakash) September 29, 2025
Discussion about this post