യുഎഇയിൽ അടുത്തിടെ സമാപിച്ച ഏഷ്യാ കപ്പിൽ സ്‌ക്വാഡിൽ ഉണ്ടായിരുന്നെങ്കിലും ബാറ്റിംഗ് അധികം അവസരം കിട്ടാത്ത സഞ്ജു സാംസൺ ഏറ്റവും പുതിയ ടി20 ഐ ബാറ്റിംഗ് റാങ്കിംഗിൽ നടത്തിയത് വമ്പൻ മുന്നേറ്റം. നേരത്തെ 39 ആം റാങ്കിൽ ആയിരുന്നു സാംസൺ എട്ട് സ്ഥാനങ്ങൾ മുന്നിലില്ല കയറി ഇപ്പോൾ 31-ാം സ്ഥാനത്താണ്.
ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ (ഐസിസി) കഴിഞ്ഞ ദിവസം പുറത്തുവിട്ട റാങ്കിങ്ങിൽ സഞ്ജുവിന് പകരം ഇന്ത്യയുടെ ടി20 ഐ ടീമിൽ ഓപ്പണിംഗ് സ്ഥാനം നേടിയ ടോപ് ഓർഡർ ബാറ്റ്സ്മാൻ ശുഭ്മാൻ ഗില്ലിനേക്കാൾ ഒരു സ്ഥാനം മുന്നിലാണ് സഞ്ജു നിൽക്കുന്നത് എന്നത് താരത്തിന്റെ ആരാധകർക്ക് സന്തോഷം നൽകുന്ന വാർത്ത. ഗിൽ 32-ാം സ്ഥാനത്താണ് സ്ഥാനത്താണ് നിൽക്കുന്നത്.
ഏഷ്യാ കപ്പിൽ ഓപ്പണിംഗ് പങ്കാളിയായ അഭിഷേക് ശർമ്മക്ക് ഒപ്പം ഇറങ്ങിയ ഗിൽ അത്ര മികച്ച ഫോമിൽ ആയിരുന്നില്ല. 7 ഇന്നിംഗ്‌സുകളിൽ നിന്ന് 127 റൺസ് മാത്രമാണ് അദ്ദേഹം നേടിയത്. 47 ആയിരുന്നു താരത്തിന്റെ ഉയർന്ന് സ്കോർ. നാല് മത്സരങ്ങളിൽ മാത്രം ബാറ്റ് ചെയ്തിട്ടും ഗില്ലിനെക്കാൾ കൂടുതൽ റൺസ് (132) നേടാൻ സഞ്ജുവിനായി.
2024 ൽ ടി 20 യിൽ തകർപ്പൻ പ്രകടനമൊക്കെ നടത്തി മുന്നേറിയ സഞ്ജുവിന് അപ്രതീക്ഷിതമായിട്ടാണ് ഗില്ലിന്റെ വരവോടെ ഓപ്പണിങ് സ്ഥാനം നഷ്ടമായത്. എന്നാൽ തനിക്ക് അതൊന്നും ഒരു പ്രശ്നവും അല്ലെന്ന് സഞ്ജു പ്രകടനത്തിലൂടെ കാണിക്കുന്നു.
ഏഷ്യാ കപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ കളിക്കാരനായി മാറിയ ഇന്ത്യയുടെ അഭിഷേക് ശർമ്മ തന്നെയാണ് ടി 20 റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. പാകിസ്ഥാനെതിരായ ഏഷ്യാ കപ്പ് ഫൈനലിൽ ഇന്ത്യയുടെ മാച്ച് വിന്നറായ തിലക് വർമ്മ, ടി20 റാങ്കിംഗിൽ ഇംഗ്ലണ്ടിന്റെ ഫിൽ സാൾട്ടിന് പിന്നിൽ മൂന്നാം സ്ഥാനത്താണ്. ഇന്ത്യയുടെ ടി20 ഐ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് രണ്ട് സ്ഥാനങ്ങൾ താഴ്ന്ന് എട്ടാം സ്ഥാനത്താണ് നിൽക്കുന്നത്.
Discussion about this post