ശബരിമലയിലെ സ്വർണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ വിശദീകരണവുമായി നടൻ ജയറാം.ഉണ്ണികൃഷ്ണൻ പോറ്റി ക്ഷണിച്ചിട്ടാണ് 2019ൽ ചെന്നൈയിൽ വച്ച് നടന്ന പൂജയിൽ പങ്കെടുത്തത്.ചിലർ പ്രചരിപ്പിക്കുന്നതു പോലെ തന്റെ വീട്ടിൽ വച്ചല്ല പൂജ നടന്നതെന്നും അദ്ദഹം പറഞ്ഞു. ചെന്നൈയിലെ അമ്പത്തൂരിൽ വാതിൽ നിർമിച്ച ഫാക്ടറിയിലായിരുന്നു ചടങ്ങെന്നും ജയറാം വ്യക്തമാക്കി.
പൂജയിൽ വീരമണി സ്വാമിയടക്കം പങ്കെടുത്തുവെന്നും താനാണ് അദ്ദേഹത്തെ വിളിച്ചതെന്നും ജയാറാം പറഞ്ഞു. പൂജയിലൂടെ അയ്യപ്പനെ കൊണ്ടുപോകാൻ സാധിച്ചത് മഹാഭാഗ്യമായി കരുതുന്നു. ഇതൊന്നും പിൻകാലത്ത് വിവാദമാകുമെന്ന് അറിഞ്ഞിരുന്നില്ലെന്നും ജയറാം ഒരു മാദ്ധ്യമത്തിന് നൽകിയ പ്രതികരണത്തിൽ വ്യക്തമാക്കി.
ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ വെച്ച് കാണാറുണ്ട്. മകരവിളക്കിനൊക്കെ ഉണ്ടാകാറുണ്ട്. ചെന്നൈയിൽ നടന്ന ചടങ്ങിൽ ഗായകൻ വീരമണിയും ഉണ്ടായിരുന്നു. എന്നോടു പൂജ പോലെ ചെയ്യാൻ പറഞ്ഞു. ഫാക്ടറിയുടെ വാതിലിനു മുന്നിലെ ഓഫഫീസ് മുറിയിൽ വെച്ചാണ് പൂജ നടന്നത്. ഉണ്ണികൃഷ്ണൻ പോറ്റി പല കാര്യങ്ങൾക്കും വിളിക്കാറുണ്ട്. 2018 മുതൽ പരിചയമുണ്ട്. ബംഗളൂരുവിൽ നിന്നുള്ള പല വിവിഐപികളും അദ്ദേഹത്തോടൊപ്പമുണ്ടാകാറുണ്ട്. ഈയടുത്ത് ശബരിമലയിൽ മേളം ചെയ്യാമോയെന്നു ചോദിച്ച് വിളിച്ചിരുന്നുവെന്നും നടൻ ജയറാം കൂട്ടിച്ചേർത്തു.
Discussion about this post