തെലുങ്ക് സൂപ്പർതാരങ്ങളായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും വിവാഹിതരാകുന്നു. ഇരുവരുടെയും വിവാഹനിശ്ചയം ഹൈദരാബാദിൽ വച്ച് കഴിഞ്ഞുവെന്നുവാണ് റിപ്പോർട്ടുകൾ. താരങ്ങളുടെ അടുത്ത കുടുംബാഗങ്ങളും സുഹൃത്തുക്കളുമാണ് ചടങ്ങിൽ പങ്കെടുത്തത്.
അടുത്ത വർഷം ഫെബ്രുവരിയിൽ വിവാഹം നടക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. രശ്മികയോ വിജയോ അവരുടെ വിവാഹനിശ്ചയത്തെക്കുറിച്ച് ഒരു പോസ്റ്റും പങ്കുവെക്കുകയോ പ്രഖ്യാപനം നടത്തുകയോ ചെയ്തിട്ടില്ല.
2018 ലെ ഹിറ്റ് ചിത്രം ഗീത ഗോവിന്ദത്തിലും 2019 ലെ ഡിയർ കോമ്രേഡിലും ഒരുമിച്ച് അഭിനയിച്ചതുമുതൽ രശ്മികയും വിജയും പരസ്പരം ഡേറ്റിംഗിലാണെന്ന് അഭ്യൂഹങ്ങൾ പരന്നിരുന്നു. ഒന്നിച്ച് അവധി ആഘോഷിക്കുന്ന ചിത്രങ്ങൾ പങ്കുവയ്ക്കുമ്പോൾ പോലും സ്വകാര്യത നിലനിർത്തുകയാണ് പതിവ്.
ഈ വർഷം ജൂലൈയിൽ വിജയിയുടെ നൽകിയ അഭിമുഖത്തിൽ തന്റെ റൊമാന്റിക് ജീവിതത്തെക്കുറിച്ചുള്ള ചോദ്യത്തിന്, തനിക്ക് 35 വയസ്സുണ്ടെന്നും താൻ സിംഗിളല്ലെന്നും പറഞ്ഞിരുന്നു.ന്യൂയോർക്കിൽ നടന്ന ‘ഇന്ത്യ ഡേ പരേഡി’ൽ അതിഥികളായെത്തിയ ഇരുവരും കൈകോർത്ത് പിടിച്ചുനിൽക്കുന്ന ചിത്രങ്ങളും വൈറലായിരുന്നു.
Discussion about this post