ശബരിമല സ്വർണപ്പാളി വിവാദത്തിൽ വൈകാരികമായി പ്രതികരിച്ച് നടൻ ജയറാം. അരനൂറ്റാണ്ടായി ശബരിമലയ്ക്ക് പോകുന്ന ഭക്തനാണെന്നും പൂജയ്ക്കായി വിളിച്ചപ്പോൾ ഭാഗ്യമെന്ന് കരുതിയാണ് പങ്കെടുത്തതെന്നും താരം പറഞ്ഞു. അമ്പത്തൂരിലെ കമ്പനിയിൽ നടത്തിയ പൂജയിൽ ഉണ്ണിക്കൃഷ്ണൻ പോറ്റി ക്ഷണിച്ചിട്ടാണ് പോയതെന്നും ജയറാം വ്യക്തമാക്കി.
പൂജയിൽ പങ്കെടുക്കുന്നത് മഹാഭാഗ്യമെന്ന് കരുതിയെന്നും 5 വർഷത്തിനുശേഷം ഇങ്ങനെ ആയി തീരുമെന്ന് കരുതിയില്ലെന്നും ജയറാം പറഞ്ഞു. സത്യം തെളിയട്ടെ. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അതിന്റെ ശിക്ഷ അനുഭവിച്ച് തന്നെ തീർക്കണം. അയ്യപ്പന്റെ ഒരു രൂപ തൊട്ടാൽ പോലും അനുഭവിക്കേണ്ടി വരും. തെറ്റ് ചെയ്തവർ പിടിക്കപ്പെടണം എന്നാണ് ആഗ്രഹമെന്നും ജയറാം പറഞ്ഞു
വിവാദത്തിന് പിന്നാലെ ദേവസ്വം വിജിലൻസ് വിളിച്ച് കാര്യങ്ങൾ ചോദിച്ചിരുന്നു എന്നും എപ്പോൾ വേണമെങ്കിലും എന്തിന് വേണമെങ്കിലും വിളിച്ചോളൂവെന്ന് താൻ പറഞ്ഞിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. അയ്യപ്പന്റെ കാര്യമായതിനാൽ നമ്മൾ കൂടെ നിൽക്കണ്ടേ എന്നും ജയറാം ചോദിച്ചു
Discussion about this post