രോഹിത് ശർമ്മയ്ക്ക് നന്ദി. ഏകദിന ടീമിന്റെ നായകനായി നിന്നുകൊണ്ട് ഈ നാളുകളിൽ സേവനം ചെയ്ത താരത്തെ ഒഴിവാക്കി ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരക്കുള്ള ടീമിൽ ശുഭ്മാൻ ഗില്ലിനെ നായകനായി തിരഞ്ഞെടുത്തിരിക്കുകയാണ് ബിസിസിഐ. രോഹിത് ശർമ്മ ഇനി ഒരു താരമെന്ന നിലയിൽ മാത്രം ടീമിൽ തുടരും. രോഹിത്തിനൊപ്പം വിചാരിച്ചത് പോലെ തന്നെ സൂപ്പർതാരം വിരാട് കോഹ്‌ലിക്കും ടീമിലിടം കിട്ടിയിട്ടുണ്ട്. ബാക്കപ്പ് കീപ്പറായി ഇടം കിട്ടും എന്ന് കരുതിയ സഞ്ജുവിനെ ഒഴിവാക്കിയപ്പോൾ ബുംറക്ക് വിശ്രമം അനുവദിച്ച ബിസിസിഐ പരിക്കുകാരണം ഹാർദിക് പാണ്ഡ്യയെയും ഒഴിവാക്കി.
ഗിൽ നായകനാകുന്ന ടീമിൽ ഉപനായകനായി ശ്രേയസ് അയ്യരാണ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. രോഹിത്തിനെ നായക സ്ഥാനത്ത് നിന്ന് മാറ്റുന്നത് സംബന്ധിച്ച് ഇന്നലെ മുതലായിരുന്നു ചർച്ചകൾ സജീവമായത്. അടുത്ത ഏകദിന ലോകകപ്പ് ആകുമ്പോൾ പ്രായം 40 നോട് അടുക്കുന്ന രോഹിതിനെ മാറ്റി യുവതാരത്തെ നായകനാക്കുന്നതോടെ ബിസിസിഐ കൃത്യമായ സന്ദേശം തന്നെയാണ് നൽകുന്നത്. രോഹിത് – ഗിൽ സഖ്യം ഓപ്പണിങ് റോളിൽ ഇറങ്ങുമ്പോൾ മൂന്നാം നമ്പറിൽ കോഹ്‌ലിയും നാലിലും ശ്രേയസും ഇറങ്ങും. വിക്കറ്റ് കീപ്പിങ് റോളിൽ രാഹുൽ ഇറങ്ങുമ്പോൾ ഓൾ റൗണ്ടർമാരായി അക്‌സർ പട്ടേൽ, നിതീഷ് കുമാർ, വാഷിംഗ്‌ടൺ സുന്ദറും ഉൾപ്പെട്ടിട്ടുണ്ട്.
സിറാജ് നയിക്കുന്ന ബോളിങ് ഡിപ്പാർട്മെന്റിൽ അർശ്ദീപ്, ഹർഷിത് എന്നിവരും സ്പിന്നറായി കുൽദീപും ഉൾപ്പെട്ടിട്ടുണ്ട്. ബുംറ, ഹാർദിക് എന്നിവരുടെ അഭാവം മാറ്റി നിർത്തിയാൽ മികച്ച സ്‌ക്വാഡിനെ തന്നെയാണ് ബിസിസിഐ പ്രഖ്യാപിച്ചിരിക്കുന്നത്. പ്രകടനം മോശം ആണെങ്കിൽ കോഹ്‌ലി, രോഹിത് തുടങ്ങിയവർക്ക് മിക്കവാറും ഇത് അവസാന പരമ്പരയാകാനുള്ള സാധ്യതയും കൂടുതലാണ്.
ടി 20 ടീമിലേക്ക് വന്നാൽ ഏഷ്യാ കപ്പ് സ്‌ക്വാഡിൽ ഉണ്ടായിരുന്ന സംഘത്തിൽ നിന്ന് ബുംറ, ഹാർദിക് എന്നിവർ മാത്രമാണ് ഒഴിവാക്കപ്പെട്ടിരിക്കുന്നത്. സൂര്യകുമാർ യാദവ് നായകനാകുന്ന ടീമിൽ ഗിൽ തന്നെയാണ് ഉപനായകൻ.
ഏകദിന ടീം: ഗിൽ (സി), രോഹിത്, കോഹ്‌ലി, അയ്യർ, അക്സർ, കെഎൽ (ഡബ്ല്യുകെ), ജുറെൽ, ജയ്സ്വാൾ, നിതീഷ് റെഡ്ഡി, സുന്ദർ, കുൽദീപ്, ഹർഷിത്, സിറാജ്, അർഷ്ദീപ്, കൃഷ്ണ.
ടി 20 ടീം: സൂര്യ (സി), അഭിഷേക്, ഗിൽ, സഞ്ജു, തിലക്, റിങ്കു, നിതീഷ്, ദുബെ, അക്സർ, ജിതേഷ്, വരുൺ, ബുംറ, അർഷ്ദീപ്, കുൽദീപ്, ഹർഷിത്, സുന്ദർ.
Discussion about this post