സഞ്ജു സാംസൺ എന്ത് ചെയ്താലും അത് വൈറലാണ് എന്ന് പറയാം. ഇപ്പോഴിതാ സൂപ്പർ ലീഗ് കേരളയിൽ മലപ്പുറം എഫ്സിയുടെ ഉടമകളിലൊരാളായ സഞ്ജു സാംസണും തിരുവനന്തപൂരം കൊമ്പൻസിന്റെ രക്ഷാധികാരി ശശി തരൂരും ഉൾപ്പെട്ട വിഡിയോയാണ് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. ലെഗ് തുടങ്ങിയ ശേഷം ബേസിൽ ജോസഫ്, ശശി തരൂർ, പൃഥ്വിരാജ് സുകുമാരൻ എന്നിവരൊക്കെ ഭാഗമായ വിഡിയോകൾ ചർച്ചയായിരുന്നു. എന്തായാലും സഞ്ജു കൂടി ഈ ലിസ്റ്റിലേക്ക് വന്നതോടെ സംഭവം കളറായി എന്ന് പറയാം.
“സർ എനിക്ക് ബാറ്റിംഗിൽ എന്തെങ്കിലും ടിപ്പ് തരാനുണ്ടോ.” എന്ന് സഞ്ജു ശശി തരൂരിനോട് തുടക്കത്തിലേ ചോദിക്കുന്നു. ” ഇല്ല സഞ്ജു, ക്രിക്കറ്റിനെക്കുറിച്ചല്ല, ഫുട്ബോളിനെക്കുറിച്ച് സംസാരിക്കാനാണ് വിളിക്കുന്നത്’’ എന്നാണ് ഇതിന് മറുപടിയായി തരൂർ പറഞ്ഞത്. ഇത്തവണ സൂപ്പർ ലീഗ് കിരീടം തിരുവനന്തപൂരം കൊമ്പൻസ് നേടും എന്ന് ശശി തരൂർ പറയുമ്പോൾ “മലപ്പുറം ഉള്ള കാലത്തോളം തിരുവനന്തപൂരം അത്ര എളുപ്പത്തിൽ ഒന്നും ജയിക്കില്ല” എന്ന മറുപടിയാണ് സഞ്ജു ഹിന്ദിയിൽ പറയുന്നത്. ഇതിന് മറുപടിയായി നമുക്ക് കാണാം എന്ന് ശശി തരൂർ മറുപടി നൽകി.
“എന്താ സർ, ഒരു ഭീഷണിയുടെ സ്വരം’ എന്ന് വീണ്ടും സഞ്ജു ചോദിക്കുമ്പോൾ ആർക്കും മനസിലാകാത്ത ഇംഗ്ലീഷ് ആയിരുന്നു തരൂരിന്റെ മറുപണി. ഇതിൽ തളരാതെ സഞ്ജു, ‘രാജസ്ഥാൻ മരുഭൂമിയിലേക്ക് മണൽ കയറ്റി അയയ്‌ക്കാൻ നോക്കരുത്, സർ’ എന്ന് ഹിന്ദിയിൽ മറുപടി പറയുമ്പോൾ പിന്നെ തുടരും എന്നാണ് വിഡിയോയിൽ എഴുതി കാണിക്കുന്നത്.
സീസണിലെ ആദ്യ മത്സരത്തിൽ സഞ്ജുവിന്റെ സാനിധ്യത്തിൽ മലപ്പുറം എഫ്സി തൃശൂരിനെ ആദ്യ മത്സരത്തിൽ ഏകപക്ഷിയമായ ഒരു ഗോളിന് തോൽപ്പിച്ചിരുന്നു.
Discussion about this post