അസുരൻ എന്ന തമിഴ് സിനിമ റിലീസ് ചെയിതിട്ട് ആറു വർഷം പൂർത്തീകരിച്ചതിന്റെ സന്തോഷം പങ്കുവെച്ച് ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ ഇൻസ്റ്റാഗ്രാമിൽ കുറിച്ച ചിത്രങ്ങൾ വൈറലാകുകയാണ്. ഇൻസ്റ്റാഗ്രാമിൽ ഒരു ക്യാപ്ഷനോട് കൂടിയായിരുന്നു താരം ചിത്രങ്ങൾ പങ്കുവെച്ചത്. താരം കുറിച്ച ക്യാപ്ഷൻ ഇങ്ങനെ:”ആറു വർഷങ്ങൾക്ക് മുമ്പ് ശിവസ്വാമിയിൽ പ്രതികാരം കണ്ടെത്തിയ ദിനം”
ഇതിന് പിന്നാലെ ‘അസുരൻ’ പുറത്തിറങ്ങിയ സമയത്ത് മഞ്ജു വാര്യർ പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്” തമിഴ് സിനിമ ചെയ്യണം എന്നത് എന്റെ ആഗ്രഹങ്ങളിൽ ഒന്നായിരുന്നു. പക്ഷെ ഞാൻ കേട്ട ചില സ്ക്രിപ്റ്റുകൾ ഒട്ടും തൃപ്തികരമല്ലായിരുന്നു. ചില സംവിധായകർ ഞാൻ അവരുടെ സിനിമകളുടെ ഭാഗമാകണമെന്ന് ആഗ്രഹിച്ചിരുന്നു. ആ സമയത്താണ് ധനുഷ് അസുരനുമായി എത്തുന്നത് ”
”ധനുഷ് മുമ്പും തന്റെ പല ചിത്രങ്ങളുടെ ഭാഗമാകാൻ വിളിച്ചുവെങ്കിലും മറ്റ് പ്രൊജെക്ടുകൾ കാരണം അത് നടന്നില്ല. എന്തായാലും അസുരന്റെ കഥ ധനുഷ് പറഞ്ഞപ്പോൾ സ്ക്രിപ്റ്റ് ഒന്നും നോക്കാതെ എസ് പറയുകയാണുണ്ടായത്. അങ്ങനെ പറഞ്ഞപ്പോൾ ധനുഷ് എന്നോട് സ്ക്രിപ്റ്റ് വായിക്കാൻ നിർബന്ധിച്ചു. വെട്രിമാരൻ- ധനുഷ് കോംബോ ഞാൻ ഏറെ ഇഷ്ടപ്പെട്ടിരുന്നു” മഞ്ജു വാര്യർ പറഞ്ഞു
മഞ്ജുവിന്റെ കോളിവുഡ് അരങ്ങേറ്റം എന്ന പ്രത്യേകതയും ചിത്രത്തിനുണ്ടായിരുന്നു. ദളിത് കുടുംബത്തിൽപ്പെട്ട കൗമാരക്കാരനായ കുട്ടി സവർണ്ണ വിഭാഗത്തിൽപ്പെട്ടയാളെ കൊലപ്പെടുത്തുന്നു. തുടർന്നുണ്ടാകുന്ന സമുദായ സംഘർഷവുമാണ് ചിത്രം പറയുന്നത്. തിയേറ്ററുകൾ ആഘോഷമാക്കിയ ചിത്രം 100 കോടി ക്ലബ്ബിലും ഇടം നേടി
Discussion about this post