രാഷ്ട്രപതി ദ്രൗപദി മുര്‍മു ഒക്ടോബർ 22ന് ശബരിമലയില്‍ ദര്‍ശനം നടത്തും.തുലാമാസപൂജയുടെ അവസാന ദിവസമാണ് രാഷ്ട്രപതി സന്ദശനം നടത്തുന്നത്. പൂജകള്‍ക്കായി ഒക്ടോബര്‍16നാണ് ശബരിമല നട തുറക്കുന്നത്.
22ന് ഉച്ചയ്ക്ക് രാഷ്ട്രപതി നെടുമ്പാശ്ശേരിയില്‍ എത്തും. തുടര്‍ന്ന് നിലയ്ക്കലില്‍ തങ്ങിയ ശേഷംവൈകിട്ടോടെയാകും ശബരിമലയില്‍ ദര്‍ശനത്തിനെത്തുക. അന്ന് രാത്രി തന്നെ മലയിറങ്ങിതിരുവനന്തപുരത്ത് എത്തും. ഒക്ടോബര്‍ 22 മുതല്‍ 24 വരെ രാഷ്ട്രപതി കേരളത്തിലുണ്ടാകും.
മേയ് മാസത്തില്‍ രാഷ്ട്രപതി ശബരിമല സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇന്ത്യ – പാക് സംഘർഷത്തിന് പിന്നാലെ ഇത് മാറ്റിവയ്ക്കുക ആയിരുന്നു.
Discussion about this post