ഇന്ത്യൻ ടീമിന്റെ സംസ്ക്കാരത്തെ തകർക്കാൻ ഇഷ്ടപെടാത്തത് കൊണ്ടാണ് രോഹിത് ശർമ്മയെ, ബിസിസിഐ നായകസ്ഥാനത്തുനിന്ന് പുറത്താക്കിയതെന്ന് റിപ്പോർട്ട്. ശനിയാഴ്ച ഓസ്‌ട്രേലിയക്കെതിരായ പരമ്പരക്ക് ഉള്ള ടീം പ്രഖ്യാപിച്ചപ്പോൾ ടെസ്റ്റ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിനെ ഏകദിന ടീമിന്റെ ചുമതല ഏൽപ്പിച്ചാണ് ബിസിസിഐ ഞെട്ടിച്ചത്. രോഹിത്തിനെ പുറത്തായതിനെക്കുറിച്ചുള്ള തീരുമാനത്തെക്കുറിച്ച് ചോദിച്ചപ്പോൾ, ചീഫ് സെലക്ടർ അജിത് അഗാർക്കർ എല്ലാ ഫോർമാറ്റുകളിലും മൂന്ന് വ്യത്യസ്ത ക്യാപ്റ്റന്മാർ ഉണ്ടായിരിക്കുക എന്നത് പ്രായോഗികം അല്ല എന്ന മറുപടിയാണ് നൽകിയത്.
എന്നിരുന്നാലും, ടൈംസ് ഓഫ് ഇന്ത്യയിലെ (TOI) ഒരു റിപ്പോർട്ട് അനുസരിച്ച്, രോഹിത് സ്വന്തം രീതിയിൽ കാര്യങ്ങൾ തീരുമാനിക്കുന്നത് സെലക്ടർമാർ ആഗ്രഹിച്ചില്ല എന്നാണ്. അയാൾ അങ്ങനെ ചെയ്താൽ അത് ടീം സംസ്കാരത്തെ പ്രതികൂലമായി ബാധിക്കുമെന്ന് അവർ ഭയപ്പെട്ടു. “രോഹിത്തിന്റെ കഴിവുള്ള ഒരു താരം നായകനായാൽ ഡ്രസ്സിംഗ് റൂമിൽ അയാൾ താരങ്ങളെ സ്വാധീനിക്കും. എന്നാൽ അദ്ദേഹം ഏകദിന ഫോർമാറ്റിൽ മാത്രം കളിക്കുന്നതിനാൽ, അത് ടീം സംസ്കാരത്തെ അസ്വസ്ഥമാക്കും” ബിസിസിഐയിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.
ഗൗതം ഗംഭീർ ഹെഡ് കോച്ചായി വന്നതിന് ശേഷം ആദ്യ കുറച്ച് നാളുകളിൽ അയാൾ നിശബ്ദമായിട്ടാണ് ഇരുന്നത് എന്നും ന്യൂസിലൻഡിനെതിരെയും ഓസ്ട്രേലിയയ്ക്കെതിരെയുമുള്ള തോൽവി അയാളുടെ ചിന്തകളെ മാറ്റിയെന്നും ഇതേ റിപ്പോർട്ട് പറഞ്ഞു. “ആദ്യ 6 മാസങ്ങളിൽ ഗൗതം ഗംഭീർ കാര്യങ്ങളിൽ ഇടപെട്ടില്ല. ന്യൂസിലൻഡിനെതിരെയും ഓസ്ട്രേലിയയ്ക്കെതിരെയുമുള്ള പരാജയങ്ങൾ അദ്ദേഹത്തെ കൂടുതൽ ശക്തമായി കാര്യങ്ങളിൽ ഇടപെടാൻ പ്രേരിപ്പിച്ചു,” ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.
എന്തായാലും രോഹിത്തും വിരാട് കോഹ്‌ലിയും ഓസ്‌ട്രേലിയയിൽ ഗില്ലിന്റെ ക്യാപ്റ്റൻസിയിൽ കളത്തിലിറങ്ങും.
Discussion about this post