കൊച്ചി: പ്രശസ്ത നടന്‍ ലാലു അലക്‌സ് ബിജെപി മുന്നണിയില്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് സൂചന. ഇത് സംബന്ധിച്ച എന്‍ഡിഎ പിന്തുണയുള്ള സ്ഥാനാര്‍ത്ഥിയായി ലാലു അലക്‌സിനെ കടത്തുരുത്തിയില്‍ മത്സരിപ്പിക്കാനാണ് നീക്കം. ബിജെപി മുന്നണി സ്ഥാനാര്‍ത്ഥിയാകുന്നതില്‍ തനിക്ക് എതിര്‍പ്പില്ലെന്ന് ലാലു അലക്‌സ് നേരത്തെ പരസ്യ പ്രതികരണം നടത്തിയിരുന്നു.
കടത്തുരുത്തി കേരള കോണ്‍ഗ്രസ് പി.സി വിഭാഗത്തിന് നീക്കി വച്ച മണ്ഡലമാണ്. ഇവിടെ ലാലു അലക്‌സിലെ മത്സരിപ്പിക്കാനാണ് നീക്കം. ബിജെപി മുന്‍കൈ എടുത്ത് ഇക്കാര്യത്തില്‍ നേരത്തെ ചര്‍ച്ചകള്‍ നടത്തിയിരുന്നു. കടത്തുരുത്തി ലാലു അലക്‌സ് സ്ഥാനാര്‍ത്ഥിയാകുന്നതില്‍ പി.സി തോമസിനും എതിരഭിപ്രായമില്ല. അദ്ദേഹം തന്നെ ലാലു അലക്‌സുമായി ഇക്കാര്യത്തില്‍ നേരിട്ട് ചര്‍ച്ചകള്‍ നടത്തും.
നേരത്തെ സ്വദേശമായ പിറവത്ത് ലാലു അലക്‌സ് ബിജെപി സ്വതന്ത്രനായി മത്സരിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ യാക്കോബായ, ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് ശക്തിയുള്ള പിറവത്തേക്കാള്‍ സാധ്യതയുള്ള മണ്ഡലമാണ് കടത്തുരുത്തി. ക്‌നാനായ സമുദായക്കാരനാണ് ലാലു അലക്‌സ്. ക്‌നാനായ വിഭാഗത്തിന് കടത്തുരുത്തി മണ്ഡലത്തില്‍ കാര്യമായ സ്വാധീനമുണ്ട്. ബിജെപിയ്ക്ക് ഇരുപതിനായിരത്തിലധികം വോട്ട് മണ്ഡലത്തിലുണ്ടെന്നാണ് അവരുടെ അവകാശവാദം. പി.സി തോമസ് വിഭാഗത്തിനും ഇവിടെ കാര്യമായ സ്വാധീനമുണ്ട്. ഇതിനൊപ്പം സഭാ വിശ്വാസികളില്‍ ഒരു വിഭാഗത്തിന്റെ വോട്ട് കൂടി പിടിച്ചാല്‍ ജയിച്ച് കയറാമെന്നാണ് എന്‍ഡിഎ നേതാക്കളുടെ കണക്ക് കൂട്ടല്‍. ബിജെഡിഎസിനും മണ്ഡലത്തിലെ ചില മേഖലകളില്‍ വോട്ടുണ്ട്. ബിജെഡിഎസ് മത്സരിക്കുന്ന വൈക്കം മണ്ഡലത്തിനോട് ചേര്‍ന്നുള്ള കടത്തുരുത്തിയില്‍ ലാലു അലക്‌സിനെ പോലുള്ള സെലിബ്രറ്റി സ്ഥാനാര്‍ത്ഥിയാകുന്നത് എ്ല്ലാം കൊണ്ടും ഗുണം ചെയ്യുമെന്ന അഭിപ്രായമാണ് ബിജെഡിഎസിനും ഉള്ളത്.
ബിജെപി നേതാക്കളുമായി നല്ല ബന്ധം പുലര്‍ത്തുന്ന വ്യക്തിയാണ് ലാലു അലകസ്. അടല്‍ ബിഹാരി വാജ്‌പേയിയെ മികച്ച പ്രധാനമന്ത്രിയായി കാണുന്ന അദ്ദേഹം, നരേന്ദ്രമോദിയുടെ ഭരണത്തെ പ്രകീര്‍ത്തിച്ചും നേരത്തെ രംഗത്തെത്തിയിരുന്നു. അതേസമയം ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നാണ് ലാലു അലക്‌സുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്
. ലാലു അലക്‌സ് സ്ഥാനാര്‍ത്ഥിയാകുകയാണെങ്കില്‍ സിനിമ രംഗത്ത് നിന്ന് വലിയ പിന്തുണ ബിജെപി മുന്നണിയ്ക്ക് ലഭിക്കും. സംവിധായകന്‍ രാജസേനന്‍ നെടുമങ്ങാടും, കൊല്ലം തുളസി കുണ്ടറയിലും ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയിലുണ്ട്. പത്തനാപുരത്ത് ബിജെപി ആവശ്യപ്പെട്ടാല്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് നടന്‍ ഭീമന്‍ രഘുവും പറഞ്ഞിരുന്നു. ഇതിനിടെ ബിജെപിയ്ക്ക് വേണ്ടി കവിയൂര്‍ പൊന്നമ്മയെ പോലുള്ള നടികളും പ്രചരണത്തിനിറങ്ങും. നടന്‍ സുരേഷ് ഗോപി ഇപ്പോള്‍ തന്നെ ബിജെപി നിരയില്‍ സജിവമാണ്. അദ്ദേഹത്തെ തിരുവനന്തപുരത്ത് മത്സരിപ്പിക്കാന്‍ ബിജെപി കേന്ദ്രനേതൃത്വം ഇടപെട്ട് സമര്‍ദ്ദം ചെലുത്തുന്നുണ്ട്. ഇക്കാര്യത്തില്‍ രണ്ട് ദിവസത്തിനകം അന്തിമ തീരുമാനം ഉണ്ടാകും.
Discussion about this post