പുതിയ ഏകദിന ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍, വെറ്ററന്‍മാരായ രോഹിത് ശര്‍മ്മയുടെയും വിരാട് കോഹ്‌ലിയുടെയും ടീമിലെ റോളുകളെക്കുറിച്ചുള്ള തന്റെ ചിന്തകള്‍ പങ്കുവെച്ചു. വരാനിരിക്കുന്ന ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യയുടെ പുതിയ ഏകദിന ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട ഗില്‍, ടെസ്റ്റ് ക്രിക്കറ്റില്‍ ഇതിനകം തന്നെ ഗണ്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ആ ഗിൽ എങ്ങനെ ആയിരിക്കും വൈറ്റ് ബോൾ ടീമിനെ നയിക്കുക എന്നതാണ് അടുത്ത ഏറ്റവും വലിയ ചോദ്യം. പ്രത്യേകിച്ച് 2027 ഏകദിന ലോകകപ്പ് വരാനിരിക്കുന്ന സാഹചര്യത്തിൽ
ലോകകപ്പിനായി ഇന്ത്യ ഒരുങ്ങുമ്പോൾ ഏകദിന ടീമില്‍ രോഹിത്തിന്റെയും കോഹ്‌ലിയുടെയും സംഭാവനകളെക്കുറിച്ച് ഗില്‍ സംസാരിച്ചു. ഈ വര്‍ഷം മാർച്ചിൽ ഇന്ത്യ ഐസിസി ചാമ്പ്യൻസ് ട്രോഫി വിജയിച്ചതിന് ശേഷം ആദ്യമായി കളത്തിൽ ഇറങ്ങാൻ പോകുകയാണ് കോഹ്‌ലിയും ഗില്ലും. 2023 ഏകദിന ലോകകപ്പിൽ ഇരുവരും നല്ല ഫോമിലായിരുന്നു കളിച്ചത്. ഇന്ത്യയുടെ ഫൈനൽ വരെയുള്ള യാത്രയിൽ ഇവർ നിർണായക ശക്തിയായി.
“തീർച്ചയായും. അവർ രണ്ടുപേർക്കും ഉള്ള അനുഭവസമ്പത്ത് വളരെ വലുതാണ്. ഇന്ത്യയ്ക്കായി അവർ ജയിപ്പിച്ചത് പോലെ ഇന്ന് മത്സരങ്ങൾ ജയിക്കാൻ കഴിയുന്ന കളിക്കാർ വളരെ കുറവാണ്. ആ അനുഭവത്തോടൊപ്പം ഇത്രയും കഴിവും മിടുക്കുമുള്ള കളിക്കാർ ലോകത്ത് വളരെ കുറവാണ്. അവർ രണ്ട് പേരും ഞങ്ങളുടെ ലോകകപ്പ് ഒരുക്കങ്ങളുടെ ഭാഗമാണ് ” ഗിൽ പറഞ്ഞു.
2023 ലോകകപ്പിൽ 11 ഇന്നിംഗ്‌സുകളിൽ നിന്ന് 95.62 എന്ന മികച്ച ശരാശരിയിൽ 765 റൺസ് നേടിയ കോഹ്‌ലി ടൂർണമെന്റിലെ ഏറ്റവും കൂടുതൽ റൺസ് നേടിയ കളിക്കാരനായി ഫിനിഷ് ചെയ്തു. രോഹിത് തൊട്ടുപിന്നാലെ 125.95 എന്ന മികച്ച സ്ട്രൈക്ക് റേറ്റിൽ 597 റൺസ് നേടി. രോഹിത്തിൽ നിന്ന് ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്ത ഗിൽ അദ്ദേഹത്തിൽ നിന്ന് താൻ പഠിച്ച കാര്യങ്ങളെക്കുറിച്ചും സംസാരിച്ചു.
“രോഹിത് ഭായിയിൽ നിന്ന് എനിക്ക് പാരമ്പര്യമായി ലഭിച്ച നിരവധി ഗുണങ്ങൾ ഉണ്ട്. അദ്ദേഹത്തിനുള്ള ശാന്തത, ഗ്രൂപ്പിൽ അദ്ദേഹത്തിനുള്ള സൗഹൃദം എന്നിവയാണ് ഞാൻ അദ്ദേഹത്തിൽ നിന്ന് ഞാൻ സ്വീകരിക്കാൻ ആഗ്രഹിക്കുന്ന ഗുണങ്ങൾ ” ഗിൽ പറഞ്ഞു.
Discussion about this post