രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിംഗ്‌സിലെ അതിശയിപ്പിക്കുന്ന സെഞ്ച്വറിക്ക് ശേഷം, ഓപ്പണർ യശസ്വി ജയ്‌സ്വാൾ എതിർ ബൗളർമാരോട് കരുണ കാണിക്കണമെന്ന് താരത്തോട്, ഇതിഹാസ വെസ്റ്റ് ഇൻഡീസ് ബാറ്റ്‌സ്മാൻ ബ്രയൻ ലാറ നിർദ്ദേശിച്ചു. ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ യുവതാരം 175 റൺസ് നേടി റണ്ണൗട്ടായി മടങ്ങുക ആയിരുന്നു.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യക്കായി ആദ്യ ദിവസം മുതൽ യശസ്വി ജയ്‌സ്വാൾ എതിരാളിക്ക് ഒരു അവസരം പോലും നൽകാതെയാണ് കളിച്ചത് . ന്യൂ ബോളിൽ കരുതലോടെ കളിച്ച താരം ട്രാക്ക് മാറ്റുക ആയിരുന്നു. റണ്ണൗട്ട് ആയി മടങ്ങി ഇല്ലെങ്കിൽ ഉറപ്പായിട്ടും താരം ഇരട്ട സെഞ്ച്വറി നേടുമായിരുന്നു എന്ന് വിശ്വസിക്കുന്നവർ ഏറെയാണ്.
എന്തായാലും ഇന്നലത്തെ ദിവസത്തെ കളിക്കുശേഷം നടത്തിയ ഒരു ആശയവിനിമയത്തിൽ, ബ്രയാൻ ലാറ ജയ്‌സ്വാളിനോട് തന്റെ രാജ്യത്തോട് കരുണ കാണിക്കാൻ ആവശ്യപ്പെട്ടു. ബിസിസിഐ പുറത്തുവിട്ട വീഡിയോയിലെ സംഭാഷണം ഇങ്ങനെ:
“സർ, സുഖമാണോ?” ജയ്‌സ്വാൾ ചോദിച്ചു.
“കുഴപ്പമില്ല. ഞങ്ങളുടെ ബൗളർമാരോട് ദയവ് കാണിക്കണം” ലാറ മറുപടി നൽകി.
ബ്രയാൻ ലാറ യുവ ബാറ്റ്‌സ്മാന്റെ വലിയ ആരാധകനാണ് എന്ന് മുമ്പ് പലവട്ടം പറഞ്ഞിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റിലെ തന്റെ ഐക്കണിക് 400* എന്ന ഉയർന്ന സ്‌കോർ മറികടക്കാൻ സാധ്യതയുള്ള ബാറ്റ്‌സ്മാനായി അദ്ദേഹത്തെ വിശേഷിപ്പിച്ചിട്ടുണ്ട്.
View this post on Instagram
Discussion about this post