എസ്.എൻ. സ്വാമിയുടെ തിരക്കഥയിൽ കെ. മധു സംവിധാനം ചെയ്ത് പുറത്തിറക്കിയ സിബിഐ ചലച്ചിത്ര പരമ്പരയിലെ പ്രധാന കഥാപാത്രമായ സേതുരാമയ്യർ എന്ന കഥാപാത്രത്തെ ആരാണ് മറക്കുക. മമ്മൂട്ടി ആണ് സേതുരാമയ്യരായി വേഷമിട്ടത്. ഒരു സി.ബി.ഐ. ഡയറിക്കുറിപ്പ് (1988), ജാഗ്രത (1989), സേതുരാമയ്യർ സിബിഐ (2004), നേരറിയാൻ സി.ബി.ഐ. (2005)സി. ബി. ഐ. ദി ബ്രെയിൻ (2022)എന്നീ ചലച്ചിത്രങ്ങളിലാണ് സേതുരാമയ്യർ പരമ്പരയിൽ ഉള്ളത്.
മമ്മൂട്ടിയെ കൂടാതെ ജഗതിയുടെ വിക്രം, മുകേഷ് അവതരിപ്പിച്ച ചാക്കോ തുടങ്ങിയ കഥാപാത്രങ്ങളും ഈ 5 സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഈ 5 ചിത്രങ്ങളിൽ ഒരു സി.ബി.ഐ. ഡയറിക്കുറിപ്പ്, സേതുരാമയ്യർ സിബിഐ തുടങ്ങിയവയ്ക്കാണ് ആരാധകർ കൂടുതൽ. സമീപകാലത്ത് ഒരു അഭിമുഖത്തിൽ ജാഗ്രത സിനിമയിൽ മമ്മൂട്ടി എങ്ങനെയാണ് തൻറെയും ജഗതിയുടെയും ഡയലോഗ് വെട്ടിക്കളഞ്ഞതെന്ന് ഒരു അഭിമുഖത്തിൽ പറഞ്ഞു. വാക്കുകൾ ഇങ്ങനെ:
” മമ്മൂക്ക കുറച്ചു സെറ്റിൽ താമസിച്ചാണ് വരുന്നത്. ഞാനും ജഗതി ചേട്ടനും നേരത്തെ വരും. എന്നിട്ട് ഡയലോഗുകൾ ഒകെ നോക്കും. അപ്പോൾ ചാക്കോ രണ്ട് ഡയലോഗ്, വിക്രം രണ്ട് ഡയലോഗ് ഒകെ ഉണ്ടാകും. ഞങ്ങൾ രണ്ടാളും കൂടി സന്തോഷിച്ചുകൊണ്ട്” ആലിപ്പഴം പോലെ ഞാവൽ പഴം പോലെ ഡയലോഗ് രണ്ടെണ്ണം വീണുകിട്ടി” എന്ന് പറഞ്ഞ് കൈകൊട്ടിക്കളി നടത്തും. അപ്പോൾ മമ്മൂക്ക വരും. എന്നിട്ട് ഡയലോഗുകൾ നോക്കും. എന്നിട്ട് പറയും -‘ ആ ഡയലോഗ് ഇവൻ പറഞ്ഞാൽ ശരിയാകില്ല’ അത് കട്ട് ചെയ്യാൻ ഒകെ. അപ്പോൾ ഞങ്ങൾ ഇങ്ങനെ പാടും ‘ ആലിപ്പഴം പോലെ ഞാവൽ പഴം പോലെ കിട്ടിയ ഡയലോഗ് പോയി കിട്ടി”
എന്തായാലും ഇനി ഈ പരമ്പരയിൽ ഒരു ചലച്ചിത്രം കൂടി ഉണ്ടാകില്ല എന്നാണ് എസ്.എൻ. സ്വാമി പറയുന്നത്.
Discussion about this post