ഇപ്പോൾ ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ സ്ഥിരമായി പറയുന്ന വാചകമുണ്ട്. അത് ഇങ്ങനെയാണ്: “വിരാട് കോഹ്‌ലിയും രോഹിത് ശർമ്മയും ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിന് പിന്നിൽ ഗൗതം ഗംഭീർ ആണ്”. ഇന്ത്യയുടെ ഏകദിന ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് രോഹിത്തിന്റെ പുറത്താക്കിയത് അദ്ദേഹമാണെന്നും താരത്തിന്റെ നിർദ്ദേശ പ്രകാരമാണ് ഗിൽ നായകനെതെന്നും ഒകെ പലരും പറയുന്ന കാര്യം. ഇതിലൊക്കെ എത്രത്തോളം സത്യമുണ്ടെന്ന് നമുക്ക് അറിയില്ല.
ടീം സെലക്ഷനുകൾ, ഓൾറൗണ്ടർമാർ ആരാണെന്ന് തീരുമാനിക്കുക, വലത്-ഇടത് കോമ്പിനേഷൻ എങ്ങനെ, ഇതിൽ എല്ലാം ഗംഭീറിന്റെ ഇടപെടൽ ഈ നാളുകളിൽ ഉണ്ടായിട്ടുണ്ട്. താൻ കളിക്കളത്തിലായിരിക്കുമ്പോൾ ഗംഭീർ എന്ത് പറഞ്ഞാലും, അത് ചിന്തിക്കാതെ ചെയ്യുമെന്ന് സൂര്യകുമാർ യാദവ് അടുത്തിടെ പറഞ്ഞിരുന്നു.
കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിൽ (കെകെആർ) സൂര്യകുമാറിനെ വൈസ് ക്യാപ്റ്റനാക്കിയത് ഗംഭീർ ആയിരുന്നു. അതിനാൽ സൂര്യകുമാർ അദ്ദേഹത്തെ വളരെയധികം ബഹുമാനിക്കുന്നു. ഹാർദിക് പാണ്ഡ്യയെപ്പോലുള്ള മറ്റേത് താരത്തെക്കാളും തനിക്ക് കൈകാര്യം ചെയ്യാൻ പറ്റുന്ന താരമായത് കൊണ്ടാണ് ടി 20 ടീമിന്റെ നായകനായി സൂര്യകുമാറിനെ ഗംഭീർ നിർദേശിച്ചത്.
ഇന്ത്യയുടെ ഏകദിന, ടെസ്റ്റ് ക്യാപ്റ്റനായി ശുഭ്മാൻ ഗില്ലിനെ നിയമിച്ചതിന്റെ കാര്യത്തിലും ഇതുതന്നെയാണ് സ്ഥിതി. സീനിയർ താരങ്ങളിൽ ആരെങ്കിലും നായകനായി എത്തുന്നതിൽ നല്ലത് ഗിൽ ആ സ്ഥാനത്ത് എത്തുന്നത് ആണെന്ന് ഉള്ളത് ഗംഭീറിന്റെയും ആവശ്യമായിരുന്നു എന്നും വിശ്വസിക്കുന്നവർ ഏറെയാണ്. എന്തായാലും ഗ്യാലറി തനിക്ക് എതിരാണെന്ന് മനസിലായ ഗംഭീർ ഇപ്പോൾ ഈ വിഷയത്തിൽ പ്രതികരണം അറിയിച്ചിരിക്കുകയാണ്. തനിക്ക് ടീമിൽ സ്വാധീനം ഒന്നും ഇല്ലെന്നും ഇത് സൂര്യകുമാറിന്റെയും ഗില്ലിന്റെയും ടീം ആണെന്നുമാണ് അദ്ദേഹം പറഞ്ഞത്.
“ സൂര്യകുമാർ യാദവ് ടി20 ടീമിന്റെ നേതാവാണ്. ഇത് അദ്ദേഹത്തിന്റെ ടി20 ടീമാണ്, എന്റേതല്ല. ഇത് ശുഭ്മാന്റെ ടെസ്റ്റ്, ഏകദിന ടീമാണ്, എന്റേതല്ല,” ഗംഭീർ ആകാശ് ചോപ്രയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
Discussion about this post