2026 ലെ ഐപിഎൽ ലേലത്തിന് മുമ്പുള്ള ടീമിന്റെ പ്രധാന തീരുമാനങ്ങൾ ചർച്ച ചെയ്യുന്നതിനായി ചെന്നൈ സൂപ്പർ കിംഗ്സ്, എംഎസ് ധോണി, കോച്ച് സ്റ്റീഫൻ ഫ്ലെമിംഗ്, ക്യാപ്റ്റൻ റുതുരാജ് ഗെയ്‌ക്‌വാദ് എന്നിവരുമായി ബന്ധപ്പെട്ട് ഒരു ചർച്ചക്ക് ഒരുങ്ങുകയാണ്. ഈ വർഷം ആദ്യം ഐപിഎല്ലിൽ നിന്ന് വിരമിച്ച രവിചന്ദ്രൻ അശ്വിന് പകരക്കാരനെ കണ്ടെത്തുന്ന കാര്യം ഉൾപ്പടെ പല കാര്യങ്ങളും ഈ മീറ്റിംഗിൽ ചർച്ചയാകും. അശ്വിന്റെ സ്ഥാനത്ത് എത്താൻ ഒരാളെ കണ്ടെത്തുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് സിഎസ്‌കെ മാനേജ്മെന്റ് ഇതിനകം സമ്മതിച്ചിട്ടുണ്ട്.
റെവ്‌സ്പോർട്‌സിന്റെ റിപ്പോർട്ട് പ്രകാരം, മികച്ച ഇന്ത്യൻ ഓഫ് സ്പിന്നർമാരുടെ കുറവ് ഉണ്ടെന്നാണ് ചെന്നൈ പറയുന്നത്. തമിഴ്‌നാട് പ്രീമിയർ ലീഗിലും (ടിഎൻപിഎൽ) ജൂനിയർ തലത്തിലും ടീം സ്കൗട്ടിംഗ് നടത്തിയിരുന്നു എങ്കിലും പക്ഷേ നിലവാരമുള്ള ഓഫ് സ്പിൻ ബൗൾ ചെയ്യുന്നവർ വളരെ കുറവാണെന്ന് ടീം പറഞ്ഞു. മിനി ലേലമായതിനാൽ ഫ്രാഞ്ചൈസികൾ ധാരാളം കളിക്കാരെ റിലീസ് ചെയ്യില്ലെന്നും അതിനാൽ മികച്ച നിലവാരമുള്ള കളിക്കാരെ ലഭിക്കുന്നത് ബുദ്ധിമുട്ടാണെന്നും സിഎസ്‌കെ കൂട്ടിച്ചേർത്തു.
“കുറച്ച് ഇടംകൈയ്യൻ സ്പിന്നർമാരുണ്ട്, പക്ഷേ ഓഫ് സ്പിന്നർമാരുടെ കുറവുണ്ട്. ടിഎൻപിഎല്ലിലും ജൂനിയർ തലത്തിലും ഞങ്ങൾ സ്കൗട്ടിംഗ് നടത്തി, ഓഫ് സ്പിൻ ബൗൾ ചെയ്യുന്ന കുറച്ചുപേരുണ്ട്, പക്ഷേ അശ്വിന്റെ നിലവാരം ലഭിക്കുന്നത് വളരെ ബുദ്ധിമുട്ടാണ്. മിനി ലേലത്തിൽ, നിങ്ങൾക്ക് മികച്ച നിലവാരം ഉള്ള താരങ്ങളെ കണ്ടെത്തുക ബുദ്ധിമുട്ടായിരിക്കും. ഫ്രാഞ്ചൈസികൾ മികച്ച ഇന്ത്യൻ കളിക്കാരെ റിലീസ് ചെയ്യില്ല, ”സിഎസ്‌കെ വൃത്തങ്ങൾ പറഞ്ഞു.
2025 ലെ ഐപിഎൽ ലേലത്തിന് മുമ്പ് ചെന്നൈ 9.75 കോടി രൂപയ്ക്ക് സ്വന്തമാക്കിയ അശ്വിൻ മികവ് കാണിച്ചില്ല. എന്നാൽ 2025 ലെ ഐപിഎൽ സീസണിൽ മോശം പ്രകടനമാണ് അദ്ദേഹം നടത്തിയത്. ഒമ്പത് മത്സരങ്ങളിൽ നിന്ന് 40.42 ശരാശരിയിൽ ഏഴ് വിക്കറ്റുകൾ മാത്രമേ നേടാൻ അദ്ദേഹത്തിന് കഴിഞ്ഞുള്ളൂ.
ഐപിഎല്ലിൽ 227 മത്സരങ്ങളിൽ നിന്ന് 187 വിക്കറ്റുകൾ നേടിയ താരം അടുത്താണ് ഐപിഎല്ലിൽ നിന്ന് ഉൾപ്പടെ വിരമിക്കൽ പ്രഖ്യാപിച്ചത്. ഇനി അദ്ദേഹം സിഡ്‌നി തണ്ടേഴ്‌സിനായി ബിബിഎല്ലിൽ കളിക്കും.
Discussion about this post