ഡൽഹിയിൽ നടക്കുന്ന രണ്ടാം ടെസ്റ്റിന്റെ നാലാം ദിനത്തിൽ വെസ്റ്റ് ഇൻഡീസ് ബാറ്റിംഗ് ഇന്ത്യൻ ബൗളർമാരെ നിരാശരാക്കിയിരുന്നു. ഇന്ത്യ ഫോളോ-ഓൺ ചെയ്യാൻ നിർബന്ധിച്ചതിന് ശേഷം, ജോൺ കാംബെല്ലും ഷായ് ഹോപ്പും സെഞ്ച്വറി നേടി ഇന്ത്യ ഒരിക്കലും വിചാരിക്കാത്ത പണി തിരിച്ചുകൊടുക്കുക ആയിരുന്നു. ഇന്നിംഗ്സ് ജയം മോഹിച്ച ഇന്ത്യയെ ഒരു തവണ കൂടി ബാറ്റിംഗിന് ഇറക്കാൻ കരീബിയൻ പടക്കായി.
ആദ്യ ഇന്നിംഗ്സിൽ അഞ്ച് വിക്കറ്റ് വീഴ്ത്തിയ കുൽദീപ് യാദവ് രണ്ടാം ഇന്നിംഗ്സിൽ ധാരാളം റൺസ് വിട്ടുകൊടുത്തു. കരിയറിൽ ആദ്യമായി 100 റൺസിലധികം വഴങ്ങിയ താരം 104 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. രവീന്ദ്ര ജഡേജ 104 റൺസ് വഴങ്ങി, നേടിയത് ഒരു വിക്കറ്റ് മാത്രമായിരുന്നു. ഇന്ത്യൻ സ്പിന്നർമാരെ നേരിടാൻ നന്നായി ഹോംവർക്ക് ചെയ്താണ് രണ്ടാം ഇന്നിങ്സിൽ വെസ്റ്റ് ഇൻഡീസ് ഇറങ്ങിയത്.
വെസ്റ്റ് ഇൻഡീസ് ഉയർത്തിയ 121 റൺസ് പിന്തുടർന്ന ഇന്ത്യ ഇന്ന് ടെസ്റ്റിന്റെ അവസാന ദിനത്തിൽ രാവിലെ തന്നെ ലക്ഷ്യത്തിലെത്തി. അർദ്ധ സെഞ്ച്വറി നേടിയ കെഎൽ രാഹുലിന്റെ മികവിൽ 7 വിക്കറ്റിന്റെ തകർപ്പൻ ജയമാണ് ഗില്ലും കൂട്ടരും നേടിയത്. സ്വന്തം മണ്ണിൽ തന്നെ, ടെസ്റ്റ് ടീമിൻറെ നായകനെന്ന നിലയിൽ ആദ്യ പരമ്പര ജയവും നേടാൻ നായകൻ ഗില്ലിനായി.
Discussion about this post