അടുത്ത മാസം ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ട് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയിൽ സ്പിൻ പിച്ചുകൾ ഒരുക്കാൻ പോകുന്ന ഇന്ത്യക്ക് മുന്നറിയിപ്പ് നൽകി ആകാശ് ചോപ്ര. വെസ്റ്റ് ഇൻഡീസിനെതിരായ ഡൽഹി ടെസ്റ്റിന്റെ നാലാം ദിവസം ഇന്ത്യയുടെ ഫലപ്രദമല്ലാത്ത ബൗളിംഗ് പ്രകടനത്തെക്കുറിച്ചുള്ള തന്റെ അഭിപ്രായങ്ങൾ പങ്കുവെച്ചുകൊണ്ടാണ് ചോപ്ര ഈ അഭിപ്രായം പറഞ്ഞത്.
ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യയ്‌ക്കെതിരായ രണ്ടാം ടെസ്റ്റ് അഞ്ചാം നീട്ടാൻ വെസ്റ്റ് ഇൻഡീസ് മികച്ച പ്രകടനം കാഴ്ചവച്ചു. ആദ്യ ഇന്നിങ്സിൽ വെസ്റ്റ് ഇൻഡീസിനെ വേഗം പുറത്താക്കി ആത്മവിശ്വാസത്തിൽ അവരെ ഫോളോ ഓണിന് വെല്ലുവിളിച്ച ഇന്ത്യക്ക് പിഴച്ചു. ഇന്ത്യൻ സ്പിന്നർമാരെ നന്നായി നേരിട്ട വെസ്റ്റ് ഇൻഡീസ് ലീഡ് നേടുക ആയിരുന്നു.
ഇഎസ്‌പിഎൻ ക്രിക്ഇൻഫോയിലെ ഒരു ചർച്ചയിൽ, ഇന്ത്യയുടെ ബൗളിംഗ് രണ്ടാം ഇന്നിങ്സിൽ മോശമായിരുന്നു എന്ന് ചോപ്ര പറഞ്ഞു. വെസ്റ്റ് ഇൻഡീസ് പോലെ ദുർബലരായ ഒരു ടീം വരെ ഇന്ത്യൻ സ്പിന്നർമാരെ നന്നായി നേരിട്ടു എന്നും അതിനാൽ തന്നെ സൗത്താഫ്രിക്കക്ക് എതിരെ ഇന്ത്യ സൂക്ഷിക്കണം എന്നുമാണ് ചോപ്ര പറഞ്ഞത്.
“അടുത്ത വെല്ലുവിളി ദക്ഷിണാഫ്രിക്കയാണ്. അവർ ഇതിനകം പാകിസ്ഥാനിൽ കളിക്കുന്നുണ്ട്, സ്പിന്നിനെതിരെ ഒരു വിധം നന്നായി തന്നെ കളിക്കുന്ന ടീമാണ്. അവർക്കും മൂന്ന് സ്പിന്നർമാരുണ്ട്. അതിനാൽ, നിങ്ങൾ സ്പിൻ പിച്ച് തയ്യാറാക്കിയാൽ അത് പണിയാകും. ദക്ഷിണാഫ്രിക്ക പോലെ ഒരു ടീം ആയത് കൊണ്ട് ഫാസ്റ്റ് ബോളിങ് ട്രാക്കും പറ്റില്ല” ചോപ്ര പറഞ്ഞു.
” വളരെ സൂക്ഷിച്ച് വേണം ട്രാക്ക് ഒരുക്കാൻ. പ്രത്യേകിച്ച് ദക്ഷിണാഫ്രിക്ക പോലെ ഒരു ടീം എതിരാളിയായി വരുമ്പോൾ, അവർ ലോക ടെസ്റ്റ് ചാമ്പ്യന്മാർ ആണെന്ന് മറക്കരുത്” ചോപ്ര പറഞ്ഞു.
തിങ്കളാഴ്ച ഡൽഹിയിൽ നടന്ന രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യൻ ബൗളർമാർ വിക്കറ്റ് വീഴ്ത്താൻ കഠിനാധ്വാനം ചെയ്തു. കുൽദീപ് യാദവ് 29 ഓവറിൽ 104 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ, രവീന്ദ്ര ജഡേജ 33 ഓവറിൽ 102 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി. 17.5 ഓവറിൽ 44 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയാണ് ആതിഥേയരുടെ ബൗളർമാരിൽ മികച്ച പ്രകടനം കാഴ്ചവച്ചത്.
Discussion about this post