പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ ദഫ് മുട്ട് അദ്ധ്യാപകൻ പിടിയിൽ. കോട്ടൂർ കൃഷ്ണഗിരി തൈക്കാവിളയിൽ ആദിൽ (27) ആണ് പിടിയിലായത്. കാട്ടാക്കട പോലീസ് സ്റ്റേഷൻ പരിധിയിലെ ഹയർസെക്കൻഡറി സ്‌കൂളിൽ ദഫ് മുട്ട് പഠിപ്പിക്കാൻ എത്തിയതായിരുന്നു ആദിൽ.
സ്‌കൂൾ കലോത്സവത്തിനായി ദഫ് മുട്ട് പഠിപ്പിക്കാനെത്തിയ ഇയാൾ പ്രായപൂർത്തിയാകാത്ത സ്‌കൂളിലെ വിദ്യാർത്ഥിനിയെ കാറിൽ കയറ്റിക്കൊണ്ടുപോവുകയായിരുന്നു. തുടർന്ന് പീഡനത്തിനിരയാക്കിയെന്നാണ് പരാതി. സംഭവത്തിൽ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് പ്രതിയെ പിടികൂടുകയായിരുന്നു.
Discussion about this post