ഇന്ത്യൻ പേസർ ഇഷാന്ത് ശർമ്മ മികച്ച ബോളർ ഒകെ ആണെങ്കിലും ടെസ്റ്റ് കരിയറിൽ ചില നിർണായക ക്യാച്ചുകൾ നഷ്ടപെടുത്തിയതിന്റെ പേരിൽ ടീമിന് വില്ലനാകുകയും നാണക്കേടിന്റെ ഒരു റെക്കോഡ് സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്. “ക്യാച്ചുകൾ മത്സരങ്ങൾ ജയിപ്പിക്കുന്നു” എന്ന പഴയ പഴഞ്ചൊല്ലിന്റെ തെളിവാണിത്. മറ്റുള്ള താരങ്ങളും ക്യാച്ച് വിടുന്നില്ലേ, ഇഷാന്തിന് എന്താണ് പ്രത്യേകത എന്ന് ചോദിച്ചാൽ ഈ കണക്കുകൾ കണ്ടാൽ നിങ്ങൾക്ക് കാര്യം മനസിലാകും.
അലിസ്റ്റർ കുക്ക് (2011): 2011 ലെ ഇന്ത്യയുടെ നിരാശാജനകമായ ഇംഗ്ലണ്ട് പര്യടനത്തിൽ, ഇംഗ്ലണ്ട് ക്യാപ്റ്റൻ അലിസ്റ്റർ കുക്കിനെ ഇഷാന്ത് ഇന്നിംഗ്സിന്റെ തുടക്കത്തിൽ തന്നെ കൈവിട്ടു. ശേഷം കുക്ക് 294 റൺസ് നേടിയാണ് മടങ്ങിയത്.. ഫലമോ, ആ ഇന്നിംഗ്സ് ഇംഗ്ലണ്ടിന് ഇന്നിംഗ്സിനും 242 റൺസിന്റെയും സമഗ്ര വിജയവും നേടിക്കൊടുത്തു.
മൈക്കൽ ക്ലാർക്ക് (2012): 2012 ൽ സിഡ്നിയിൽ ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റിൽ, 182 റൺസിൽ നിൽക്കുമ്പോൾ ഇഷാന്ത് ഓസ്ട്രേലിയൻ ക്യാപ്റ്റൻ മൈക്കൽ ക്ലാർക്കിന്റെ ക്യാച്ച് വിട്ടുകളഞ്ഞു. ശേഷം ക്ലാർക്ക് 329 റൺസ് നേടി, ഓസ്ട്രേലിയയെ 659 റൺസ് ഡിക്ലയർ ചെയ്യാനും ഒരു ഇന്നിംഗ്സിനും 68 റൺസിനും ജയിക്കാനും സഹായിച്ചു.
ബ്രണ്ടൻ മക്കല്ലം (2014): 2014 ൽ വെല്ലിംഗ്ടണിൽ ന്യൂസിലൻഡിനെതിരായ ടെസ്റ്റിനിടെയാണ് ഇഷാന്തിന്റെ മറ്റൊരു പിഴവ് സംഭവിച്ചത്. ബ്രണ്ടൻ മക്കല്ലം 36 റൺസിൽ നിൽക്കുമ്പോൾ ഇഷാന്ത് അദ്ദേഹത്തെ പുറത്താക്കാനുള്ള അവസരം കൈവിട്ടു. മക്കല്ലം ആകട്ടെ ഗംഭീരമായ ഒരു ട്രിപ്പിൾ സെഞ്ച്വറി (302) നേടി. ഇന്ത്യ ജയം ഉറപ്പിച്ച ഈ മത്സരത്തിൽ ഇഷാന്തിന്റെ ഈ പിഴവാണ് ഇന്ത്യക്ക് വിജയം നഷ്ടപെടുത്തിയതും കിവീസിന് സമനില സമ്മാനിച്ചതും.
എന്തായാലും ഒരു മത്സരത്തിൽ ഫീൽഡിംഗ് എത്രത്തോളം നിർണായകമാണെന്നും ഒരു ഒറ്റ വീഴ്ച ഒരു മത്സരത്തിന്റെയും ഒരു പരമ്പരയുടെയും ഗതിയെ എങ്ങനെ മാറ്റുമെന്നും ഈ സംഭവങ്ങൾ ഓർമ്മിപ്പിക്കുന്നു. വിസ്ഡൻ പറയുന്നത് പ്രകാരം. 21-ാം നൂറ്റാണ്ടിൽ ഇന്ത്യയ്‌ക്കെതിരെ ഏറ്റവും ഉയർന്ന മൂന്ന് വ്യക്തിഗത സ്‌കോറുകൾ നേടിയതും ഈ താരങ്ങൾ തന്നെയാണ്.
Discussion about this post